മോഹന്‍ലാലിന് റെക്കോര്‍ഡ്‌ പ്രതിഫലം

മലയാള സിനിമയിലെ അഭിമാനമായ മോഹന്‍ ലാലിന് തെലുങ്ക്‌ ചിത്രത്തില്‍ അഭിനയിക്കാന്‍ റെക്കോര്‍ഡ്‌ പ്രതിഫലം ലഭിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍.കൊരട്ടാല ശിവ...

മോഹന്‍ലാലിന് റെക്കോര്‍ഡ്‌ പ്രതിഫലം

mohanlal-birthday-4_0_0

മലയാള സിനിമയിലെ അഭിമാനമായ മോഹന്‍ ലാലിന് തെലുങ്ക്‌ ചിത്രത്തില്‍ അഭിനയിക്കാന്‍ റെക്കോര്‍ഡ്‌ പ്രതിഫലം ലഭിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍.

കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന 'ജനതാ ഗാരേജ്‌' എന്ന തെലുങ്ക്‌ ചിത്രത്തില്‍ അഭിനയിച്ചതിന് താരത്തിന്‌ ആറുകോടി രൂപ പ്രതിഫലമായി ലഭിച്ചുവെന്നാണ്‌ റിപ്പോര്‍ട്ട്. ആറുകോടിയില്‍ ഒന്നരക്കോടി രൂപ പണമായി നല്‍കിയ നിര്‍മാതാക്കള്‍ ചിത്രത്തിന്റെ മലയാളത്തിന്റെ വിതരണാവകാശവും മോഹന്‍ ലാലിന് നല്‍കി. മോഹന്‍ലാല്‍ ഈ വിതരണാവകാശം 4.5 കോടി രൂപയ്‌ക്ക് വിറ്റുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂച്ചിപിക്കുന്നു.