'ശാരദ മുതല്‍ നാരദ വരെ'; ബംഗാളില്‍ തൃണമൂലിനെതിരെ ആഞ്ഞടിച്ച് മോഡി

ഖരപ്പൂര്‍: നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത് എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ബംഗാളിലെ തൃണമൂല്‍ ഭരണത്തിന് എതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു പ്രധാന...

narendra-modi

ഖരപ്പൂര്‍: നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത് എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ബംഗാളിലെ തൃണമൂല്‍ ഭരണത്തിന് എതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു പ്രധാന മന്ത്രി നരേന്ദ്ര മോഡി. ബംഗാളില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയ മോഡി മമത ബാനര്‍ജി മമത ഒരു എകാദിപതിയാണെന്നും സ്വന്തം സംസ്ഥാനത്തിന് വേണ്ടി അവര്‍ ഒന്നും ചെയ്തിട്ടില്ലയെന്നും ആരോപിച്ചു.

"ബംഗാളില്‍ ബോംബ്‌ ഉണ്ടാക്കുന്ന വ്യവസായ ശാലകളാണ് പടര്‍ന്നു പന്തലിക്കുന്നത്. മറ്റു വ്യവസായങ്ങള്‍ തകരുമ്പോഴും 'ബോംബ്‌ ഫാക്റ്ററികള്‍' സംസ്ഥാനത്ത് വര്‍ധിക്കുകയാണ്". മോഡി പറഞ്ഞു.


മുദ്ര പദ്ധതി നടപ്പിലാക്കിയിരുന്നുവെങ്കില്‍ ശാരദ അഴിമതി ഒരിക്കലും നടക്കില്ലായിരുന്നു എന്ന് പറഞ്ഞ മോഡി, കുറച്ചു നാളുകള്‍ക്ക് മുന്‍പ് നാരദ ന്യൂസ് നടത്തിയ ഒളിക്യാമറ ഓപ്പറേഷനെ പറ്റിയും പേരെടുത്ത് പരാമര്‍ശിച്ചു.

"അന്ന് ശാരദ ആയിരുന്നുവെങ്കില്‍ ഇന്ന് നാരദയാണ്, കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് തൃണമൂല്‍ നടത്തിയ അഴിമതിയുടെ കഥയില്‍ ഇനിയും പുറത്ത് വരാനുണ്ട്" മോഡി പറഞ്ഞു.

കഴിഞ്ഞ 40 വര്‍ഷം കൊണ്ട് ഇടതുപക്ഷ പാര്‍ട്ടികളും തൃണമൂലും ചേര്‍ന്ന് ബംഗാളിനെ ഭരിച്ചു നാശമാക്കിയെന്നും ഈ സ്ഥിതിയില്‍ നിന്നും ബംഗാളിനെ രക്ഷിക്കാന്‍ ബിജെപി സര്‍ക്കാരിന് മാത്രമേ സാധിക്കുകയുള്ളൂവെന്നും മോഡി പറഞ്ഞു.

ആറു ഘട്ടമായി നടക്കുന്ന ബംഗാള്‍ തിരഞ്ഞെടുപ്പ് ഏപ്രില്‍ 4ന് ആരംഭിക്കും.