മെത്രാന്‍ കായല്‍, കടമക്കുടി പദ്ധതി ഉത്തരവുകള്‍ റദ്ദാക്കി

തിരുവനന്തപുരം: വിവാദത്തെ തുടര്‍ന്ന് കുമരകം മെത്രാന്‍ കായലും കടമക്കുടിയിലെ നിലവും നികത്താനുള്ള അനുമതി ഉത്തരവുകള്‍ റദ്ദാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍...

മെത്രാന്‍ കായല്‍, കടമക്കുടി പദ്ധതി ഉത്തരവുകള്‍ റദ്ദാക്കി

methran-lake

തിരുവനന്തപുരം: വിവാദത്തെ തുടര്‍ന്ന് കുമരകം മെത്രാന്‍ കായലും കടമക്കുടിയിലെ നിലവും നികത്താനുള്ള അനുമതി ഉത്തരവുകള്‍ റദ്ദാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കുമരകത്ത് ഇക്കോ ടൂറിസ്റ്റ് വില്ലേജ് സ്ഥാപിക്കാന്‍ 378 ഏക്കറും കടമക്കുടിയില്‍ മെഡിസിറ്റി സ്ഥാപിക്കാന്‍ 47 ഏക്കറും നികത്താനാണ് അനുമതി നല്‍കിയത്.

20,000 കോടിയുടെ കുമരകം പദ്ധതിക്കായി റാക്കിന്‍ഡോ എന്ന കമ്പനിയാണ് സ്ഥലം വാങ്ങിയത്. റവന്യൂ വകുപ്പിനോട് ഉത്തരവ് പിന്‍വലിക്കാന്‍ മന്ത്രിസഭ നിര്‍ദേശം നല്‍കി. നിലം നികത്താനുള്ള അനുമതി വിവാദമായതോടെ റദ്ദാക്കണമെന്ന് മന്ത്രിസഭാ യോഗത്തില്‍ പൊതു അഭിപ്രായമുയര്‍ന്നു.


പദ്ധതിക്കെതിരെ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. അതേസമയം, നിലംനികത്തിലിനെതിരെ തിരുവാങ്കുളം നേച്ചര്‍ ലവേഴ്‌സ് ഫോറം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ഹൈകോടതി വ്യാഴാഴ്ച പരിഗണിക്കും.

വയല്‍, തണ്ണീര്‍തട, പരിസ്ഥിതി നിയമത്തിലെ നിബന്ധനകള്‍ക്ക് വിധേയമായി പദ്ധതി നടപ്പാക്കാനാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കിയതെന്നും ഒരിഞ്ച് ഭൂമി പോലും നികത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വിവാദങ്ങള്‍ ഒഴിവാക്കാനാണ് കായല്‍ നികത്തലിനുള്ള അനുമതി സര്‍ക്കാര്‍ റദ്ദാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

ഇടതു സര്‍ക്കാര്‍ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുന്നോട്ടുവെച്ച പദ്ധതിയാണിത്. നിബന്ധനകളില്ലാതെയാണ് പദ്ധതിക്ക് ഇടത് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിനായി നാലോളം സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. എന്നാല്‍, ഈ സര്‍ക്കാര്‍ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തെറ്റ് ചെയ്തിട്ടില്ല. ഉത്തരവിന്റെ പേരില്‍ ആരെയും ആക്ഷേപിക്കുന്നത് ശരിയല്ല. മന്ത്രിസഭയുടേത് കൂട്ടായ തീരുമാനമാണ്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രിയായ തനിക്കാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Story by
Read More >>