യുഎഇയില്‍ മാതൃഭൂമി പത്രം നിരോധിച്ചെന്ന വാര്‍ത്ത വ്യാജം

ദുബായ്: പ്രവാചകനെ അധിക്ഷേപിച്ച് വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് മാതൃഭൂമി പത്രം യുഎഇയില്‍ നിരോധിച്ചെന്ന വാര്‍ത്ത വ്യാജം. മാതൃഭൂമിയുടെ അബൂദാബി ഓഫീസ്...

യുഎഇയില്‍ മാതൃഭൂമി പത്രം നിരോധിച്ചെന്ന വാര്‍ത്ത വ്യാജം

ദുബായ്: പ്രവാചകനെ അധിക്ഷേപിച്ച് വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് മാതൃഭൂമി പത്രം യുഎഇയില്‍ നിരോധിച്ചെന്ന വാര്‍ത്ത വ്യാജം. മാതൃഭൂമിയുടെ അബൂദാബി ഓഫീസ് പോലീസ് സീല്‍ ചെയ്‌തെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്.

എന്നാല്‍ മാതൃഭൂമിക്ക് അബൂദാബിയില്‍ ഓഫീസില്‍ ഇല്ല. ദുബായ് മീഡിയാ സിറ്റിയിലുള്ള
പത്രത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്.

mathrubhumiമാര്‍ച്ച് എട്ട്, ഒമ്പത് ദിനങ്ങളില്‍ മാതൃഭൂമിയില്‍ വന്ന ലേഖനങ്ങളിലാണ് പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രസിദ്ധീകരിച്ചത്. ഇതിനെ തുടര്‍ന്ന് വിവിധ മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് മാതൃഭൂമി ഖേദം പ്രകടിപ്പിച്ചിരുന്നു.


പ്രവാചകനെ അധിക്ഷേപിച്ചെന്നാരോപിച്ച് വിവിധ മുസ്ലീം സംഘടനകള്‍ മാതൃഭൂമി പത്രക്കെട്ടുകള്‍ കത്തിക്കുകയും പത്ര വിതരണം സാരമായ രീതിയില്‍ തടസപ്പെടുത്തുകയും ചെയ്തു. ഏകദേശം 17,000 കോപ്പികള്‍ പത്രത്തിന്റെ പ്രസ്സിലേക്ക് തിരിച്ചയക്കപ്പെട്ടുവെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം.

ഇന്നു മുസ്ലീം ഐക്യവേദിയുടെയും മറ്റു സംഘടനകളുടെയും നേതൃത്വത്തില്‍ മാതൃഭൂമി ഓഫീസിലേക്ക് മാര്‍ച്ചും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചിട്ടുണ്ട്.

Story by