പ്രവാചകനെ അവഹേളിച്ച പരാമര്‍ശം; മാപ്പ് പറഞ്ഞ് മാതൃഭൂമി

കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് മാതൃഭൂമി ദിനപത്രത്തില്‍ വന്ന  പരാമര്‍ശങ്ങള്‍ വിവാദമായതിനത്തെുടര്‍ന്ന് പത്രാധിപര്‍ ഖേദം...

പ്രവാചകനെ അവഹേളിച്ച പരാമര്‍ശം; മാപ്പ് പറഞ്ഞ് മാതൃഭൂമി

mathrbhumi

കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് മാതൃഭൂമി ദിനപത്രത്തില്‍ വന്ന  പരാമര്‍ശങ്ങള്‍ വിവാദമായതിനത്തെുടര്‍ന്ന് പത്രാധിപര്‍ ഖേദം പ്രകടിപ്പിച്ചു.

പത്രത്തിലെ ‘നഗരം’ പ്രത്യേക പതിപ്പിലെ ‘ആപ്സ് ടോക്’ പംക്തിയിലാണ് പ്രവാചകനെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ വന്നത്. ഇതിനെ തുടര്‍ന്ന് കടുത്ത പ്രതിഷേധവും ഓഫിസുകള്‍ക്കു മുന്നില്‍ പ്രകടനവും അരങ്ങേറിയതോടെ പത്രത്തിന്‍െറ ഇ-പേപ്പറില്‍നിന്ന് വിവാദ പേജ് പിന്‍വലിച്ചു. വൈകീട്ടോടെ ഓണ്‍ലൈന്‍ എഡിഷനില്‍ പത്രാധിപരുടെ ഖേദപ്രകടനവും വന്നു. നവമാധ്യമങ്ങള്‍ വഴിയും ഫോണ്‍ വഴിയും നിരന്തരമായി ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് മാതൃഭൂമി മാപ്പപേക്ഷ നടത്തിയത്


മുസ്ലിം വ്യക്തിനിയമത്തില്‍ സ്ത്രീകള്‍ക്ക് വിവേചനമെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ബി. കെമാല്‍ പാഷ കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടത്തിയ പ്രഭാഷണത്തിന്‍െറ ചുവടുപിടിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പോസ്റ്റുകളാണ് പംക്തിയില്‍ അവതരിപ്പിച്ചത്. പ്രവാചകനെ കണക്കറ്റ് പരിഹസിക്കുന്ന കുറിപ്പില്‍ ഇസ്ലാമിക ജീവിതവ്യവസ്ഥയെയും അധിക്ഷേപിക്കുന്നു. തീവ്രവാദ സംഘടനയായ ഐ.എസുമായി ഇസ്ലാമിനെ ബന്ധിപ്പിക്കാനും ശ്രമിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടയാളുടെ വിവരമൊന്നും പത്രത്തിലെ കുറിപ്പിലുണ്ടായിരുന്നില്ല.

ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്താനും പ്രവാചകനെ നിന്ദിക്കാനും ശ്രമിക്കുന്ന നീക്കത്തെ നേരിടുമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂരും പ്രസ്താവനയില്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മാതൃഭൂമി പത്രത്തിലേക്ക് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രതിഷേധ പ്രകടനം നടത്തി. മാതൃഭൂമി ഓഫീസിനു മുന്നിലെത്തിയ പ്രകടനം പോലീസ് തടഞ്ഞു. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രനുമായി നടത്തിയ ചര്‍ച്ചയില്‍ നിര്‍വ്യാജം മാപ്പു പറയാമെന്നും ഓണ്‍ലൈനിലും ചാനലിലും ഇന്ന് പത്രത്തില്‍ ഒന്നാം പേജിലും മാപ്പ് പ്രസിദ്ധീകരിക്കുമെന്നും ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.