മാർട്ടിൻ ക്രോ അന്തരിച്ചു

ഒാക് ലൻഡ്: ന്യൂസിലൻഡ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മാർട്ടിൻ ക്രോ (53) അന്തരിച്ചു.അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ന്യൂസിലൻഡിന്‍റെ...

മാർട്ടിൻ ക്രോ അന്തരിച്ചു

martin-crowe

ഒാക് ലൻഡ്: ന്യൂസിലൻഡ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മാർട്ടിൻ ക്രോ (53) അന്തരിച്ചു.

അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ന്യൂസിലൻഡിന്‍റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും ടെസ്റ്റ് ബാറ്റ്സ്മാനുമായിരുന്നു.

19ാം വയസിൽ രാജ്യാന്തര ക്രിക്കറ്റിൽ എത്തിയ ക്രോ ആ തലമുറയിലെ ഏറ്റവും സാങ്കേതിക മികവുള്ള ബാറ്റ്സ്മാനായിരുന്നു. മാർട്ടിൻ ക്രോയുടെ ക്യാപ്റ്റൻസിയിൽ ന്യൂസിലൻഡ് ടീം 1992ലെ ലോകകപ്പ് ക്രിക്കറ്റ് സെമിയിലെത്തിയിരുന്നു. 14 വര്‍ഷം ന്യൂസിലൻഡ് ടീമിന്‍റെ ഭാഗമായിരുന്ന ക്രോ 1996ൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.

77 ടെസ്റ്റുകളിൽ നിന്ന് 5444 റൺസും 143 ഏകദിനത്തിൽ നിന്ന് 4704 റൺസും നേടിയിട്ടുണ്ട്. 17 ടെസ്റ്റ് സെഞ്ചുറികളും നാല് ഏകദിന സെഞ്ചുറികളും ക്രോ തന്‍റെ പേരിൽ കുറിച്ചു.  ക്രിക്കറ്റിലെ ഏറ്റവും മികച്ച പുരസ്കാരമായ വിസ്ഡന്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.

Read More >>