ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു; മരിയ ഷറപ്പോവയ്ക്ക് വിലക്ക്

വാഷിംഗ്ടണ്‍:  2006 മുതല്‍ താരം ഉത്തേജക മരുന്നു കഴിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയ ടെന്നീസ് സൂപ്പര്‍ താരം മരിയ ഷറപ്പോവയ്ക്ക് ടെന്നിസില്‍ നിന്നും വിലക്...

ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു; മരിയ ഷറപ്പോവയ്ക്ക് വിലക്ക്

maria-sharapova

വാഷിംഗ്ടണ്‍:  2006 മുതല്‍ താരം ഉത്തേജക മരുന്നു കഴിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയ ടെന്നീസ് സൂപ്പര്‍ താരം മരിയ ഷറപ്പോവയ്ക്ക് ടെന്നിസില്‍ നിന്നും വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട മരിയയ്ക്ക് ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്നുമാണ്  ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് 12 മുതല്‍ ഷറപ്പോവയെ സസ്‌പെന്‍ഡ് ചെയ്യാനാണ് ടെന്നീസ് ഫെഡറേഷന്റെ തീരുമാനം.

അതേസമയം ശാരീരികമായ ചില പ്രശ്‌നങ്ങള്‍ക്ക് കുടുംബ ഡോക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് അതിനുള്ള മരുന്നാണ് കഴിച്ചിരുന്നത് എന്നും മൈഡ്രോണേറ്റ് എന്ന മരുന്നാണ് താന്‍ കഴിച്ചിരുന്നത്എന്നും ഷറപ്പോവ പറയുന്നു. പരിശോധനക്ക് വിധേയയാകണമെന്ന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ അറിയിച്ചപ്പോഴാണ് മരുന്നിനേക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതെന്നും ഷറപ്പോവ പറഞ്ഞു.

സംഭവത്തില്‍ തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കുമെന്നും ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്‌നങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏല്‍ക്കുന്നുവെന്നും ഷറപ്പോവ കൂട്ടി ചേര്‍ത്തു.

Read More >>