"ഞാന്‍ സ്ഥാനാര്‍ഥിയാകാനില്ല" : മഞ്ജു വാര്യര്‍

വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ പല ചലച്ചിത്ര താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. അവരില്‍...

"ഞാന്‍ സ്ഥാനാര്‍ഥിയാകാനില്ല" : മഞ്ജു വാര്യര്‍

manju

വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ പല ചലച്ചിത്ര താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. അവരില്‍ പറഞ്ഞുകേട്ട ഒരു പേരാണ് നടി മഞ്ജു വാര്യരുടെത്‌. തിരുവനന്തപുരം സെന്‍ട്രലില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മഞ്ജു മത്സരിക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ താന്‍ സ്ഥാനാര്‍ഥിയാകുന്ന വിവരം മഞ്ജു അറിഞ്ഞിട്ടില്ല എന്നതാണ് രസകരമായ വസ്തുത.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്‍റെ പേരില്‍ ഉയര്‍ന്നുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഇത്തരം വാര്‍ത്തകളുടെ ഉറവിടം എവിടെയാണെന്ന് അറിയില്ലെന്നുമാണ് മഞ്ജുവിന്‍റെ പ്രതികരണം. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം വ്യകതമാക്കിയത്. ഇതൊക്കെ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ താനില്ലെന്നും മഞ്ജു വിശദീകരിച്ചു.

നടന്മാരായ സിദ്ധിഖ്, ജഗദീഷ് തുടങ്ങിയ താരങ്ങള്‍ കോണ്ഗ്രസ്സ് സ്ഥാനാര്‍ഥികളായി മത്സരിക്കുന്നുണ്ട്. സിദ്ധിഖ് അരൂരും ജഗദീഷ് പത്തനാപുരത്തുമാണ് മത്സരിക്കുന്നത്. മഞ്ജുവിനെക്കൂടാതെ  സുരേഷ് ഗോപി, മേനക സുരേഷ് തുടങ്ങിയ ചലച്ചിത്രതാരങ്ങളും സ്ഥാനാര്‍ഥികളാകുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.