യുവരാജിന് വില്ലനായി പരിക്ക്, മനീഷ് പാണ്ഡെ പകരക്കാരന്‍

മുംബൈ: ലോകകപ്പ് സെമിക്ക് ഒരു ദിവസം മാത്രം ശേഷിക്കേ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ യുവരാജ് സിങ് ടീമില്‍ നിന്ന്പുറത്ത്. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്ക് എതിരെ...

യുവരാജിന് വില്ലനായി പരിക്ക്, മനീഷ് പാണ്ഡെ പകരക്കാരന്‍

yuvaraj

മുംബൈ: ലോകകപ്പ് സെമിക്ക് ഒരു ദിവസം മാത്രം ശേഷിക്കേ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ യുവരാജ് സിങ് ടീമില്‍ നിന്ന്പുറത്ത്. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്ക് എതിരെ നടന്ന  മത്സരത്തില്‍  കണങ്കാലിനേറ്റ പരിക്കാണ് യുവരാജിന് തിരിച്ചടിയായത്.

യുവരാജിന് പകരം പതിനഞ്ചംഗ ടീമില്‍ മനീഷ് പാണ്ഡെയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കായി നാല് ഏകദിനങ്ങളും രണ്ട് ട്വന്റി-20യും കളിച്ചിട്ടുള്ള താരമാണ് ഉത്തരാഞ്ചലിന്റെ മനീഷ് പാണ്ഡെ. ഏകദിനത്തില്‍ ഒരു സെഞ്ച്വറിയും ഈ ഇരുപത്താറുകാരന്റെ പേരിലുണ്ട്.

നേരിട്ട രണ്ടാം പന്തില്‍ റണിനായി ശ്രമിക്കുന്നതിന്റെ ഇടയില്‍ കാല്‍ മടങ്ങി കണങ്കാലിന് പരിക്കേറ്റ യുവി കളിയില്‍ 18 പന്തില്‍ 21 റണ്‍സെടുത്തു. മത്സരത്തില്‍ പന്തു കൊണ്ടും യുവി മികച്ച പ്രകടനമാണ് നടത്തിയത്. ടൂര്‍ണമെന്റില്‍ ആദ്യമായി പന്തെറിഞ്ഞ യുവി ആദ്യ പന്തില്‍ തന്നെ അപകടകാരിയായ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ വിക്കറ്റെടുത്തു. മൂന്ന് ഓവര്‍ എറിഞ്ഞ യുവി 19 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

Read More >>