കെ എം മാണിക്കെതിരെ പാലായിൽ മാണി സി കാപ്പൻ

പാല : വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പാല നിയമസഭ മണ്ഡലത്തില്‍ കെ എം മാണിക്കെതിരെസ്ഥാനാര്‍ഥിയാകുന്നത് എൻസിപിയുടെ മാണി സി കാപ്പൻ.കഴിഞ്ഞ തവണയും മാണിക്ക്...

കെ എം മാണിക്കെതിരെ പാലായിൽ മാണി സി കാപ്പൻ

Mani-C-Kappan

പാല : വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പാല നിയമസഭ മണ്ഡലത്തില്‍ കെ എം മാണിക്കെതിരെസ്ഥാനാര്‍ഥിയാകുന്നത് എൻസിപിയുടെ മാണി സി കാപ്പൻ.

കഴിഞ്ഞ തവണയും മാണിക്ക് എതിരെ പാലയില്‍ ജനവിധി തേടിയ മാണി സി കാപ്പന്‍ ഇത്തവണ തികഞ്ഞ ജയ പ്രതീക്ഷയിലാണ്. 2001ലെ തെരഞ്ഞെടുപ്പില്‍ ഇരുപതിനായിരത്തിനു മേലെയുണ്ടായിരുന്ന കെ എം മാണിയുടെ ഭൂരിപക്ഷം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അയ്യായിരത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞ കാപ്പന് ഇത്തവണ മാണിക്ക് എതിരെ ഉയര്‍ന്ന കോഴ ആരോപണങ്ങള്‍ തനിക്ക് അനുകൂലമായി വരും എന്ന് പ്രതീക്ഷിക്കുന്നു.

മറ്റ് മണ്ഡലങ്ങളിലേക്കുള്ള എൻ സി പിയുടെ സ്ഥാനാർഥിപ്പട്ടിക ഇന്ന് പ്രഖ്യാപിച്ചു. കോട്ടയ്ക്കലിൽ എൻ എ മുഹമ്മദ്കുട്ടിയും കുട്ടനാട് തോമസ് ചാണ്ടിയും എലത്തൂരിൽ എ കെ ശശീന്ദ്രനുമാണ് സ്ഥാനാർഥികൾ.