വൈറ്റിന്റെ ടീസര്‍ എത്തി

മമ്മൂട്ടി റൊമാന്റിക് നായകനായി എത്തുന്ന വൈറ്റ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ബോളിവുഡ് താരമായ ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ നായിക. ഗാങ്‌സ് ഓഫ്...

വൈറ്റിന്റെ ടീസര്‍ എത്തി

mammotty-white

മമ്മൂട്ടി റൊമാന്റിക് നായകനായി എത്തുന്ന വൈറ്റ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ബോളിവുഡ് താരമായ ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ നായിക. ഗാങ്‌സ് ഓഫ് വസെയ്പുര്‍, ബാദിയാപുര്‍, എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ഹുമയുടെ ആദ്യ മലയാള ചിത്രമാണിത്. ഉദയ് അനന്തനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

കോടീശ്വരനായ പ്രകാശ് റോയ് എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപിക്കുമ്പോള്‍ റോഷ്ണി മേനോന്‍ എന്ന കഥാപാത്രത്തെയാണ് ഹുമ അവതരിപിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍, സിദ്ധിഖ്, സുനില്‍ സുഖദ, സോന നായര്‍, കെ.പി.എ.സി. ലളിത, എന്നിവരും ചിത്രത്തിലുണ്ട്.


കേരളത്തിനും ബെംഗളൂരുവിനും പുറമെ ബുഡാപെസ്റ്റ്, ലണ്ടന്‍ എന്നിവിടങ്ങളിലും വച്ചായിരുന്നു ചിത്രീകരണം.
White Malayalam Movie Bloopers Teaser

Posted by Mammootty on Friday, 11 March 2016