ദുല്ഖറിനെ അഭിനന്ദിച്ച് മമ്മൂട്ടിയുടെ ആദ്യ ഫേസ്ബുക്ക് പോസ്റ്റ്‌

മകന്‍ ദുല്ഖറിന്റെ സംസ്ഥാന അവാര്‍ഡ്‌ നേട്ടത്തില്‍ സന്തോഷം പങ്കിട്ട് സൂപ്പര്‍താരം മമ്മൂട്ടി. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി ദുല്ഖറിന് ഈ...

ദുല്ഖറിനെ അഭിനന്ദിച്ച് മമ്മൂട്ടിയുടെ ആദ്യ ഫേസ്ബുക്ക് പോസ്റ്റ്‌

mmmootti

മകന്‍ ദുല്ഖറിന്റെ സംസ്ഥാന അവാര്‍ഡ്‌ നേട്ടത്തില്‍ സന്തോഷം പങ്കിട്ട് സൂപ്പര്‍താരം മമ്മൂട്ടി. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി ദുല്ഖറിന് ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന  പുരസ്കാരം ലഭിച്ചതിലുള്ള  ആഹ്ലാദം ആരാധകരുമായി പങ്കിട്ടത്.

ഒരു സംസ്ഥാന അവാര്‍ഡ് കൂടി വീട്ടില്‍ എത്തിയതില്‍ സന്തോഷം പങ്കുവെക്കുന്നു എന്നും ദുല്ഖറിനും മറ്റ് പുരസ്കാരജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു എന്നുമാണ് മമ്മൂട്ടി തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ്‌ ചെയ്തത്. ദുല്ഖറിനെപ്പറ്റിയുള്ള മമ്മൂട്ടിയുടെ ആദ്യ പോസ്റ്റ്‌ ആണ്  ഇത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത 'ചാര്‍ളി' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് ദുല്‍ഖര്‍ പുരസ്കാരം നേടിയത്. ഇതേ ചിത്രത്തിലെ പ്രകടനത്തിന് നായികയായ പാര്‍വതി മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കിയിരുന്നു. ദുല്ഖറിനു അവാര്‍ഡ് നല്‍കിയതിനേചൊല്ലി നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പുതുമ നിറഞ്ഞ അഭിനയശൈലിയിലൂടെ തന്‍റെ കഥാപാത്രത്തേ ദുല്‍ഖര്‍ ജനങ്ങളില്‍ എത്തിച്ചു എന്നാണ് സംസ്ഥാന അവാര്‍ഡ് ജൂറിയുടെ വിലയിരുത്തല്‍. മറ്റൊരു രസകരമായ വസ്തുത ദുല്ഖറിനോപ്പം അവസാന റൌണ്ടില്‍ മത്സരിച്ച നടന്മാരില്‍ മമ്മൂട്ടിയും ഉണ്ടായിരുന്നു എന്നതാണ്.  'പത്തേമാരി' എന്ന ചിത്രത്തിലെ പ്രകടനമാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാര്‍ഡിന് നാമനിര്‍ദേശത്തിനു വഴി തുറന്നത്.