തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മമത കേരളത്തിലേക്ക്

കൊച്ചി : തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി കേരളത്തിലെത്തും.തെക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കു...

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മമത കേരളത്തിലേക്ക്

mamata

കൊച്ചി : തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി കേരളത്തിലെത്തും.

തെക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കുമെന്നും കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ ബന്ധം ജനങ്ങൾക്കു മുന്നിൽ തുറന്നു കാട്ടുമെന്നും മമത വ്യക്തമാക്കി കഴിഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി കേരളത്തില്‍ എത്തുന്ന മമത തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളാണ് പ്രധാനമായും സന്ദര്‍ശിക്കുക. മത്സരം നടക്കുന്ന 140 മണ്ഡലങ്ങളില്‍ 70യിടത്തെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളുടെ പട്ടിക പാര്‍ട്ടി കഴിഞ്ഞ ദിവസം പുറത്തുവിട്ടു. കേരളത്തിൽ പാർട്ടിക്ക് രണ്ട് ലക്ഷം മെംബർമാരുണ്ടെന്നും കേരളത്തിൽ ജോലി ചെയ്യുന്ന 15 ലക്ഷം ബംഗാളികളുടെ പിന്തുമ കൂടി പാർട്ടിക്കു ലഭിക്കുമെന്നും തൃണമൂൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് മനോജ് ശങ്കരനെല്ലൂർ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

Read More >>