ജയറാമിന്‍റെ നായികയാവാന്‍ മലയാള നടിമാര്‍ക്ക് വൈമനസ്യം!

ജയറാമിന്‍റെ നായികയാവാന്‍ മലയാളത്തിലെ മുന്‍നിര നായികമാര്‍ക്ക് വിസമ്മതം. ജയറാമിനെ നായകനാക്കി ദീപന്‍ സംവിധാനം ചെയ്യുന്ന 'സത്യ' എന്ന ചിത്രത്തില്‍...

ജയറാമിന്‍റെ നായികയാവാന്‍ മലയാള നടിമാര്‍ക്ക് വൈമനസ്യം!

jayaram

ജയറാമിന്‍റെ നായികയാവാന്‍ മലയാളത്തിലെ മുന്‍നിര നായികമാര്‍ക്ക് വിസമ്മതം. ജയറാമിനെ നായകനാക്കി ദീപന്‍ സംവിധാനം ചെയ്യുന്ന 'സത്യ' എന്ന ചിത്രത്തില്‍ നായികയായി ആദ്യം നിശ്ചയിച്ചിരുന്നത് ജ്യുവല്‍ മേരിയെയാണ്. എന്നാല്‍ ചിത്രത്തില്‍ നിന്നും വൈകാതെ ജ്യുവല്‍ പിന്മാറി. ഇതിന് പിന്നാലെ റായി ലക്ഷ്മിയും ചിത്രത്തിലെ നായികാ വേഷം ഉപേക്ഷിച്ചിരിക്കുകയാണ്.

ജയറാമിന്‍റെ നായികയായി അഭിനയിക്കുന്നതിലെ താല്‍പര്യക്കുറവാണ് ഇരുവരേയും ചിത്രത്തില്‍ നിന്നും പിന്മാറാന്‍ പ്രേരിപ്പിച്ചത് എന്നാണ് അണിയറ സംസാരം. അടുത്തിടെ പുറത്തിറങ്ങിയ ജയറാമിന്‍റെ സിനിമകളെല്ലാം വന്‍ പരാജയങ്ങളായിരുന്നു. ഇതും നടിമാരുടെ പിന്മാറലിന് കാരണമാണെന്ന് പറയപ്പെടുന്നു. ജ്യുവലും, റായി ലക്ഷ്മിയും പിന്മാറിയതോടെ 'സത്യ'യിലെ നായികാവേഷം ചെയ്യാന്‍ റോമയ്ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. നടി നിഖിതയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു.

ഷെഹനാസ് മൂവി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഫിറോസ്‌ ശഹീദ് നിര്‍മ്മിക്കുന്ന 'സത്യ'യുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് 'പുതിയ മുഖം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭരണി കെ ധരനാണ്. ഗോപി സുന്ദറാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തീയറ്ററുകളില്‍ എത്തും.