രഞ്ജിത്തിന്റെ ലീലയ്ക്ക് വിലക്ക്

ബിജു മേനോനെ നായകനാക്കി രഞ്ജിത് ഒരുക്കുന്ന ചിത്രം ലീലയ്ക്ക് അപ്രഖ്യാപിത വിലക്ക്. രഞ്ജിത്തിന്റെയും ഉണ്ണി ആറിന്റെയും അഞ്ച് വർഷത്തെ സ്വപ്നവും...

രഞ്ജിത്തിന്റെ ലീലയ്ക്ക് വിലക്ക്

leela-2

ബിജു മേനോനെ നായകനാക്കി രഞ്ജിത് ഒരുക്കുന്ന ചിത്രം ലീലയ്ക്ക് അപ്രഖ്യാപിത വിലക്ക്. രഞ്ജിത്തിന്റെയും ഉണ്ണി ആറിന്റെയും അഞ്ച് വർഷത്തെ സ്വപ്നവും കഷ്ടപ്പാടുമൊക്കെയാണ് ലീല.

2015-ന്റെ അവസാനം നടന്ന നിർമാതാക്കളുടെ സമരത്തിനെ വകവയ്ക്കാതെ ചിത്രത്തിന്റെ ഷൂട്ടിങ് തുടര്‍ന്നതിനാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ് ഈ നീക്കങ്ങള്‍ക്ക്‌ പിന്നില്‍.

വേതനം കൂട്ടണമെന്നാവശ്യപ്പെട്ട് സിനിമാ തൊഴിലാളികൾ നടത്തിയ സമരത്തിനെ രഞ്ജിത് പിന്തുണച്ചിരുന്നു. തൊഴിലാളികൾ ആവശ്യപ്പെട്ട വേതനം കൂട്ടി നല്‍കിയാണ് രഞ്ജിതും കൂട്ടരും ചിത്രീകരണം പൂർത്തിയാക്കിയത്.  ഈ തൊഴിലാളി സൗഹൃദ മനോഭാവത്തിനാണ് രഞ്ജിതിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയത്.

സംഘടനയിലുള്ള സിനിമയെ സ്നേഹിക്കുന്ന ആളുകൾ ഈ വിഷയത്തിൽ അനുകൂല നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.