സിന്ധു സൂര്യകുമാറിനെ അപമാനിച്ച സംഭവം: മേജര്‍ രവിക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്ത സിന്ധു സൂര്യ കുമാറിനെ അപമാനിച്ച സംഭവത്തില്‍ സംവിധായകന്‍ മേജര്‍ രവിക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമ...

സിന്ധു സൂര്യകുമാറിനെ അപമാനിച്ച സംഭവം: മേജര്‍ രവിക്കെതിരെ കേസെടുത്തു

major-ravi

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്ത സിന്ധു സൂര്യ കുമാറിനെ അപമാനിച്ച സംഭവത്തില്‍ സംവിധായകന്‍ മേജര്‍ രവിക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സിന്ധു സൂര്യകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുമെന്നായിരുന്നു മേജര്‍ രവിയുടെ പരാമര്‍ശം. ജെഎന്‍യു വിഷയവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസില്‍ നടന്ന ചര്‍ച്ചയില്‍ മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ പരാമര്‍ശം ആവര്‍ത്തിക്കുക മാത്രം ചെയ്ത സിന്ധു സൂര്യ കുമാര്‍ ദുര്‍ഗാ ദേവിയെ അപമാനിച്ചെന്നാരോപിച്ചായിരുന്നു മേജര്‍ രവിയുടെ പരാമര്‍ശം.

ജെഎന്‍യുവില്‍ നടത്തിയ മഹിഷാസുര ആഘോഷവുമായി ബന്ധപ്പെട്ട് ദുര്‍ഗാ ദേവിയെ അപമാനിച്ചു എന്നായിരുന്നു സ്മൃതി ഇറാനി പാര്‍ലമെന്റില്‍ പറഞ്ഞത്.

ചര്‍ച്ചയിക്കിടെ ദുര്‍ഗ ദേവിയെ അപമാനിച്ചെന്നാരോപിച്ച്  ഏഷ്യനെറ്റ് ന്യൂസ് കോര്‍ഡുനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെതിരെ ഭീഷണിയുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു.

Read More >>