നാല് സിറ്റിംഗ് എംഎല്‍എമാരെ ഒഴിവാക്കി ലീഗിന്‍റെ സ്ഥാനാര്‍ഥി പട്ടിക

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനം ഏത് നിമിഷവും ഉണ്ടാവുമെന്നിരിക്കെ മുസ്ലീം ലീഗ് തങ്ങളുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തു വിട്ടു.പാര്‍ട്ടി...

നാല് സിറ്റിംഗ് എംഎല്‍എമാരെ ഒഴിവാക്കി ലീഗിന്‍റെ സ്ഥാനാര്‍ഥി പട്ടിക

muslim-league

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനം ഏത് നിമിഷവും ഉണ്ടാവുമെന്നിരിക്കെ മുസ്ലീം ലീഗ് തങ്ങളുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തു വിട്ടു.

പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ച  മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ലീഗിന്റെ അഞ്ച് മന്ത്രിമാരും സ്ഥാനം കണ്ടെത്തി. ഇവര്‍ അഞ്ചു പേരും അവരുടെ സിറ്റിംഗ് സീറ്റുകളില്‍ നിന്ന് തന്നെ ജനവിധി തേടും.

സിറ്റിംഗ് എം.എല്‍.എമാരായ അബ്ദുള്‍ സമദ് സമദാനി, കെ.എന്‍.എ ഖാദര്‍, മുഹമ്മദുണി മാസ്റ്റര്‍, സി.മൊയിന്‍കുട്ടി തുടങ്ങിയവര്‍ ഇക്കുറി മത്സരിക്കില്ല. മുസ്ലീംലീഗ് തങ്ങളുടെ 20 സീറ്റുകളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

Read More >>