കേരള കോണ്‍ഗ്രസില്‍ കൂടുതല്‍ രാജി; വക്കച്ചന്‍ മറ്റത്തിലും ജോസ് കൊച്ചുപുരയും രാജി വെച്ചു

കോട്ടയം: കേരളാ കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ പേര്‍ രാജിവെക്കുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും സ്റ്റീയറിങ് കമ്മിറ്റിയംഗവുമായ വക്കച്ചന്‍...

കേരള കോണ്‍ഗ്രസില്‍ കൂടുതല്‍ രാജി; വക്കച്ചന്‍ മറ്റത്തിലും ജോസ് കൊച്ചുപുരയും രാജി വെച്ചു

km-maniകോട്ടയം: കേരളാ കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ പേര്‍ രാജിവെക്കുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും സ്റ്റീയറിങ് കമ്മിറ്റിയംഗവുമായ വക്കച്ചന്‍ മറ്റത്തിലും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജോസ് കൊച്ചുപുരയുമാണ് പദവികള്‍ രാജിവെച്ചത്.  ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് നേതാക്കളുടെ രാജി.

ഭാവിയില്‍ ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും വക്കച്ചന്‍ മറ്റത്തില്‍ മാധ്യമങ്ങളെ അറിയിച്ചു. വക്കച്ചനും ജോസിനും പിറകേ, മുതിര്‍ന്ന നേതാവ് പി.സി ജോസഫും രാജി വെക്കുമെന്നാണ് സൂചന. ാലാ, കാഞ്ഞിരപ്പള്ളി മേഖലയില്‍ നിന്ന് കൂടുതല്‍ പേര്‍ രാജിവെക്കുമെന്ന് സൂചനയുണ്ട്.

കഴിഞ്ഞ ദിവസം, ജോസഫ് ഗ്രൂപ്പ് നേതാക്കളായ  ആന്റണി രാജു, ഫ്രാന്‍സിസ് ജോര്‍ജ്, കെ.സി ജോസഫ് എന്നിവര്‍ രാജിവെച്ചിരുന്നു.

പാര്‍ട്ടിയില്‍ കുടുംബവാഴ്ചയാണെന്നും കെ.എം മാണിയിലുളള വിശ്വാസം കേരള കോണ്‍ഗ്രസ് അണികള്‍ക്ക് നഷ്ടമായെന്നും വാര്‍ത്ത സമ്മേളനത്തില്‍ ആന്റണി രാജു ആരോപിച്ചിരുന്നു.