പിസി ജോര്‍ജ് പൂഞ്ഞാറില്‍ മത്സരിക്കില്ല, പകരം പിസി ജോസഫ്‌

കേരള കോണ്‍ഗ്രസ് വിട്ടു വന്ന പിസി ജോര്‍ജിനെ സ്ഥാനാര്‍ഥി ആക്കാനില്ലെന്ന് എല്‍ഡിഎഫ്. പൂഞ്ഞാറില്‍ പിസി ജോര്‍ജ് മത്സരിക്കുന്ന സീറ്റ് ജനാധിപത്യ കേരള...

പിസി ജോര്‍ജ് പൂഞ്ഞാറില്‍ മത്സരിക്കില്ല, പകരം പിസി ജോസഫ്‌

pc

കേരള കോണ്‍ഗ്രസ് വിട്ടു വന്ന പിസി ജോര്‍ജിനെ സ്ഥാനാര്‍ഥി ആക്കാനില്ലെന്ന് എല്‍ഡിഎഫ്. പൂഞ്ഞാറില്‍ പിസി ജോര്‍ജ് മത്സരിക്കുന്ന സീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കുമെന്നാണ് നിലവിലെ തീരുമാനം.

ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചു എല്‍ഡിഎഫുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചക്ക് പിന്നാലെയാണ്  പിസി ജോര്‍ജിന്‍റെ സ്ഥാനാര്‍ഥിത്വത്തിന്‍റെ കാര്യത്തില്‍ ധാരണയായത്. പിസി ജോര്‍ജിന് പകരം പൂഞ്ഞാറില്‍ പിസി ജോസഫ്‌ ആയിരിക്കും മത്സരിക്കുക.

ഇത് കൂടാതെ മൊത്തം 4 സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് നല്‍കുമെന്നും ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. പൂഞ്ഞാര്‍ കൂടാതെ ഇടുക്കി, ചങ്ങനാശ്ശേരി, തിരുവനന്തപുരം തുടങ്ങിയ മണ്ഡലങ്ങളിലെ സീറ്റുകള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന് ലഭിക്കും. ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജും, ആന്‍റണി രാജുവും, ചങ്ങനാശ്ശേരിയില്‍ കെസി ജോസഫും മത്സരിക്കും.

Read More >>