എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു: ധര്‍മടത്ത് പിണറായി വിജയന്‍; മലമ്പുഴയില്‍ വിഎസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു.  124 പേരുടെ പട്ടികയാണ് ഇപ്പോള്‍ പ്രഖ്...

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു: ധര്‍മടത്ത് പിണറായി വിജയന്‍; മലമ്പുഴയില്‍ വിഎസ്

vs-pinarayi

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു.  124 പേരുടെ പട്ടികയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. ബാക്കിയുല്‌ള 16 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. എല്‍ഡിഎഫ് പ്രകടന പത്രിക ഏപ്രില്‍ 5 ന് പുറത്തിറങ്ങും.

പിണറായി വിജയന്‍ ധര്‍മടത്ത് മത്സരിക്കും. വിഎസ് അച്യുതാനന്ദന്‍ മലമ്പുഴയില്‍ മത്സരിക്കും. കൊല്ലത്ത് പ്രതീക്ഷിച്ചത് പോലെ മുകേഷാണ് സ്ഥാനാര്‍ത്ഥി. തൃശൂരില്‍ വിഎസ് സുനില്‍ കുമാര്‍ സ്ഥാനാര്‍ത്ഥിയാകും. അഴീക്കോട് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എംവി നികേഷ് കുമാറും ആറന്മുളയില്‍ വീണാ ജോര്‍ജും മത്സരിക്കും.


സ്ഥാനാര്‍ത്ഥി പട്ടിക
കാസര്‍ഗോഡ്

മഞ്ചേശ്വരം- എം രാജഗോപാല്‍

ഉദുമ- കെ കുഞ്ഞിരാമന്‍

തൃക്കരിപ്പൂര്‍ - എം രാജഗോപാല്‍

കാഞ്ഞങ്ങാട്- സിഎച്ച് കുഞ്ഞമ്പു

കണ്ണൂര്‍

പയ്യന്നൂര്‍ - സി കൃഷ്ണന്‍

കല്ല്യാശ്ശേരി- ടി വി രാജേഷ്

തളിപ്പറമ്പ്- ജെയിംസ് മാത്യു

അഴീക്കോട്- എം വി നികേഷ് കുമാര്‍

ധര്‍മ്മടം-  പിണറായി വിജയന്‍

തലശ്ശേരി - എ എന്‍ ഷംസീര്‍

കൂത്തുപറമ്പ്- കെ കെ ശൈലജ

മട്ടന്നൂര്‍- ഇ പി ജയരാജന്‍

പേരാവൂര്‍ - ബിനോയ് കുര്യന്‍

കണ്ണൂര്‍- രാമചന്ദ്രന്‍ കടന്നപ്പള്ളി

ഇരിക്കൂര്‍- കെടി ജോസ്

വയനാട്

മാനന്തവാടി- ഒ ആര്‍ കേളു

സുല്‍ത്താന്‍ ബത്തേരി -രുഗ്മിണി സുബ്രഹ്മണ്യന്‍

കല്‍പറ്റ- സി കെ ശശീന്ദ്രന്‍

കോഴിക്കോട്

കുറ്റ്യാടി- കെ കെ ലതിക

കൊയിലാണ്ടി -കെ ദാസന്‍

പേരാമ്പ്ര- ടി പി രാമകൃഷ്ണന്‍

ബാലുശ്ശേരി -പുരുഷന്‍ കടലുണ്ടി

കോഴിക്കോട് നോര്‍ത്ത്- എ പ്രദീപ് കുമാര്‍

കോഴിക്കോട് സൗത്ത് - എപി അബ്ദുല്‍ വഹാബ്

ബേപ്പൂര്‍-വി കെ സി മമ്മദ് കോയ

കുന്ദമംഗലം-അഡ്വ പി ടി എ റഹീം

കൊടുവള്ളി-കാരാട്ട് അബ്ദുള്‍ റസാഖ്

തിരുവമ്പാടി-ജോര്‍ജ് എം തോമസ്

എലത്തൂര്‍- എകെ ശശീന്ദ്രന്‍

നാദാപുരം- ഇകെ വിജയന്‍

മലപ്പുറം

കൊണ്ടോട്ടി- കെ പി ബീരാന്‍ കുട്ടി

നിലമ്പൂര്‍- പി വി അന്‍വര്‍

വണ്ടൂര്‍- കെ നിഷാന്ത്

പെരിന്തല്‍മണ്ണ- വി ശശികുമാര്‍

മങ്കട-അഡ്വ. ടി കെ റഷീദ് അലി

മലപ്പുറം- അഡ്വ കെ പി സുമതി

താനൂര്‍- വി അബ്ദുറഹ്മാന്‍

തിരൂര്‍- ലില്ലീസ് ഗഫൂര്‍

തവനൂര്‍- കെ ടി ജലീല്‍

വേങ്ങര- പി ജിജി

പൊന്നാനി- പി ശ്രീരാമകൃഷ്ണന്‍

തിരൂരങ്ങാടി- നിയാസ് പുളിക്കലത്ത്

തൃശ്ശൂര്‍

ചേലക്കര- യു ആര്‍ പ്രദീപ്

കുന്നംകുളം- എ സി മൊയ്തീന്‍

ഗുരുവായൂര്‍- കെ വി അബ്ദുള്‍ ഖാദര്‍

മണലൂര്‍- മുരളി

വടക്കാഞ്ചേരി- പെരുനെല്ലി മേരി തോമസ്്

ഇരിങ്ങാലക്കുട- പ്രൊഫ. കെ യു അരുണന്‍

പുതുക്കാട്- പ്രൊഫ. സി രവീന്ദ്രനാഥ്

ചാലക്കുടി- ബി ഡി ദേവസി

കൈപ്പമംഗലം- ടൈറ്റസ് മാസ്റ്റര്‍

നാട്ടിക- ഗീത ഗോപി

കൊടുങ്ങല്ലൂര്‍- വിആര്‍ സുനില്‍കുമാര്‍

ഒല്ലൂര്‍- കെ രാജന്‍

തൃശൂര്‍- വിഎസ് സുനില്‍കുമാര്‍

എറണാകുളം

പെരുമ്പാവൂര്‍-  സാജു പോള്‍

ആലുവ -അഡ്വ വി സലീം

കളമശ്ശേരി- എ എം യൂസഫ്

വൈപ്പിന്‍- എസ് ശര്‍മ്മ

കൊച്ചി - കെ ജെ മാക്‌സി

തൃപ്പൂണിത്തുറ- എം സ്വരാജ്

എറണാകുളം- അഡ്വ എം അനില്‍കുമാര്‍

തൃക്കാക്കര- ഡോ. സെബാസ്റ്റ്യന്‍ പോള്‍

കുന്നത്തുനാട്-അഡ്വ ഷിജി ശിവജി

പിറവം-  എം ജെ ജേക്കബ്

പറവൂര്‍- ശാരദാ ദേവി

മൂവാറ്റുപുഴ- എല്‍ദോസ് എബ്രഹാം

ഇടുക്കി

ദേവികുളം- എസ് രാജേന്ദ്രന്‍

ഉടുമ്പന്‍ചോല- എം എം മണി

പീരുമേട് - ഇഎസ് ബിജിമോള്‍

ഇടുക്കി- ഫ്രാന്‍സിസ് ജോര്‍ജ്

കോട്ടയം

ഏറ്റുമാനൂര്‍- സുരേഷ് കുറുപ്പ്

കോട്ടയം- അഡ്വ.റെജി സക്കറിയ

പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്

ചങ്ങനാശ്ശേരി- കെസി ജോസഫ്

കടുത്തുരുത്തി- സ്‌കറിയ തോമസ്

കാഞ്ഞിരപ്പള്ളി - വിബി ബിനു

പൂഞ്ഞാര്‍- പിസി ജോസഫ്

വൈക്കം - സികെ ആശ

ആലപ്പുഴ

അരൂര്‍-എ എം ആരിഫ്

ആലപ്പുഴ-ഡോ. ടി എം തോമസ് ഐസക്ക്

അമ്പലപ്പുഴ- ജി സുധാകരന്‍

കായംകുളം- അഡ്വ.യു പ്രതിഭ ഹരി

ചെങ്ങന്നൂര്‍- അഡ്വ.കെ കെ രാമചന്ദ്രന്‍ നായര്‍

മാവേലിക്കര- ആര്‍ രാജേഷ്

ചേര്‍ത്തല - പി തിലോത്തമന്‍

ഹരിപ്പാട്- പി പ്രസാദ്

പത്തനംതിട്ട

റാന്നി- രാജു എബ്രഹാം

ആറന്മുള- വീണാ ജോര്‍ജ്

കോന്നി- ആര്‍ സനല്‍കുമാര്‍

അടൂര്‍- ചിറ്റയം ഗോപകുമാര്‍

കൊല്ലം

കൊട്ടാരക്കര- അഡ്വ. അയിഷാ പോറ്റി

കുണ്ടറ- ജെ മേഴ്‌സികുട്ടിയമ്മ

കൊല്ലം- മുകേഷ്

ഇരവിപുരം- എം നൗഷാദ്

ചാത്തന്നൂര്‍- ജിഎസ് ജയലാല്‍

ചടയമംഗലം- മുല്ലക്കര രതന്ാകരന്‍

പത്തനാപുരം- കെബി ഗണേഷ് കുമാര്‍

കരുനാഗപ്പള്ളി- ആര്‍ രാമചന്ദ്രന്‍

പുനലൂര്‍- പി രാജു

തിരുവനന്തപുരം

തിരുവനന്തപുരം- ആന്റണി രാജു

വര്‍ക്കല- അഡ്വ.ഡി ജോയ്

ആറ്റിങ്ങല്‍-അഡ്വ. ബി സത്യന്‍

വാമനപുരം- സി കെ മുരളി

കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രന്‍

വട്ടിയൂര്‍കാവ്- ടി എന്‍ സീമ

നേമം- വി ശിവന്‍കുട്ടി

അരുവിക്കര- അഡ്വ. എ എ റഷീദ്

പാറശ്ശാല- സികെ ഹരീന്ദ്രന്‍

കാട്ടാക്കട- ഐബി സതീശ്

നെയ്യാറ്റിന്‍കര- കെ ആര്‍ ആന്‍സലന്‍

നെടുമങ്ങാട് - സി ദിവാകരന്‍

ചിറയന്‍കീഴ്- വി ശശി

കുന്നത്തൂര്‍- കോവൂര്‍ കുഞ്ഞുമോന്‍