എൽഡിഎഫ് സീറ്റ് വിഭജനം; ഇന്ന് അന്തിമ ചർച്ച

തിരുവനന്തപുരം: എൽഡിഎഫ് സീറ്റ് വിഭജനം ഇന്ന് പൂർത്തിയായേക്കും. ഇന്ന് ഉച്ചയ്ക്ക് ചേരുന്ന എൽഡിഎഫ് യോഗത്തിന് മുമ്പ് സീറ്റ് ചർച്ചകൾ പൂർത്തിയാക്കി...

എൽഡിഎഫ് സീറ്റ് വിഭജനം; ഇന്ന് അന്തിമ ചർച്ച

ldf

തിരുവനന്തപുരം: എൽഡിഎഫ് സീറ്റ് വിഭജനം ഇന്ന് പൂർത്തിയായേക്കും. ഇന്ന് ഉച്ചയ്ക്ക് ചേരുന്ന എൽഡിഎഫ് യോഗത്തിന് മുമ്പ് സീറ്റ് ചർച്ചകൾ പൂർത്തിയാക്കി സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിടാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.

ഘടകകക്ഷികൾക്ക് കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാൾ അധിക സീറ്റ് നൽകേണ്ടെന്ന നിലപാടില്‍ സിപിഐ(എം) ഉറച്ചു നില്‍ക്കുമ്പോള്‍ കഴിഞ്ഞ തവണ മത്സരിച്ച 27 സീറ്റുകളിൽ തന്നെ മത്സരിക്കാനാണ് സിപിഐ ഇന്നലെ തീരുമാനിച്ചത്. പൂഞ്ഞാറും, തിരുവനന്തപുരവും എടുക്കാന്‍ ഫ്രാന്‍സിസ് ജോര്‍ജിന്‍റെ ജനാധിപത്യ കേരള കോണ്‍ഗ്രസിനോട് സിപിഐ(എം) നിര്‍ദേശിച്ച സ്ഥിതിക്ക് പിസി ജോര്‍ജിന്‍റെയും വി സുരേന്ദ്രന്‍ പിള്ളയുടെയും കാര്യം അനിശ്ചിതത്വത്തിലാണ്.


ഇന്നത്തെ മുന്നണിയോഗത്തിന് ശേഷം ജെഎസ്എസ് ഗൗരിയമ്മ വിഭാഗത്തിന്‍റെ കാര്യത്തിലും ധാരണയായേക്കും. സിപിഐ സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടിവ്, കൗണ്‍സില്‍ യോഗങ്ങള്‍ ഇന്നും നാളെയുമായി നടക്കും.

ഇരവിപുരം, വടക്കാഞ്ചേരി, തൃശൂര്‍ സീറ്റുകള്‍ ചോദിച്ച് സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം സിപിഐ(എം) നേതൃത്വത്തെ കണ്ടിരുന്നെങ്കിലും സിപിഐയുമായുള്ള ചര്‍ച്ചക്ക് ശേഷം അറിയിക്കാമെന്നാണ് മറുപടി നല്‍കിയത്.

Read More >>