മത്സരിക്കണോ വേണ്ടയോ; ലാലു അലക്സിന് ആലോചിക്കാന്‍ 15 ദിവസം

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ 15 ദിവസത്തിനകമൊരു തീരുമാനമെടുക്കുമെന്ന് നടന്‍ ലാലു അലക്‌സ്...

മത്സരിക്കണോ വേണ്ടയോ; ലാലു അലക്സിന് ആലോചിക്കാന്‍ 15 ദിവസം

lalu-alex

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ 15 ദിവസത്തിനകമൊരു തീരുമാനമെടുക്കുമെന്ന് നടന്‍ ലാലു അലക്‌സ് വ്യക്തമാക്കി.

തന്റെ രാഷ്ട്രീയം പ്രത്യേക പ്രത്യയശാസ്ത്രത്തിലൂന്നിയുള്ളതല്ലെന്നും തികച്ചും വ്യക്തിപരമാണെന്നും  പറഞ്ഞ അദ്ദേഹം തന്നെ സമീപിച്ച രാഷ്ട്രീയകക്ഷികളുടെയോ മുന്നണികളുടെയോ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല.  കടുത്തുരുത്തിയില്‍ അദ്ദേഹം ഇടതുമുന്നണി സ്ഥാനാര്‍ഥിയാകുമെന്ന് ശക്തമായ അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്.

യു.ഡി.എഫിലെയും എല്‍.ഡി.എഫിലെയും നേതാക്കളെ പേരെടുത്ത് പ്രശംസിച്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അടല്‍ബിഹാരി വാജ്പേയിയെയും വ്യക്തിപരമായി ഇഷ്ടപ്പെടുന്നുവെന്നും വ്യക്തമാക്കി.

Read More >>