സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച സീറ്റുകളില്‍ ഇനി ചര്‍ച്ചയില്ല : കുഞ്ഞാലികുട്ടി

തിരുവനന്തപുരം: മുസ് ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച 20 സീറ്റുകളിൽ ഇനി ചർച്ചയില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.  നിലവിൽ തിരുവമ്പാടി അടക്കം ഒര...

സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച സീറ്റുകളില്‍ ഇനി ചര്‍ച്ചയില്ല : കുഞ്ഞാലികുട്ടി

kunjali-kutty

തിരുവനന്തപുരം: മുസ് ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച 20 സീറ്റുകളിൽ ഇനി ചർച്ചയില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.  നിലവിൽ തിരുവമ്പാടി അടക്കം ഒരു സീറ്റിലും പ്രശ്നങ്ങളില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

തിരുവമ്പാടിയിൽ സ്ഥാനാർഥിയായി വി. എം ഉമ്മർ മാസ്റ്ററെ ലീഗ് പ്രഖ്യാപിച്ചതോടെയാണ് മണ്ഡലത്തിൽ നിന്ന് അസ്വാരസ്യങ്ങൾ ഉയർന്നത്. ഉമ്മർ മാസ്റ്ററെ അംഗീകരിക്കാൻ സാധിക്കില്ലെന്ന് മലയോര വികസന സമിതിയും താമരശ്ശേരി രൂപതയും കോൺഗ്രസിനെ അറിയിച്ചു.

മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ, മന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ ചർച്ചക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More >>