ചാക്കോച്ചന്‍റെ അമ്മയുടെ താരസമ്പന്നമായ പിറന്നാള്‍ ആഘോഷം കാണാം

നടന്‍ കുഞ്ചാക്കോ ബോബന്‍റെ അമ്മ മോളിയുടെ  പിറന്നാള്‍ ആഘോഷങ്ങള്‍ ഇന്നലെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് നടന്നു.  1956 കുംഭമാസത്തില്‍ ജനിച്ച...

ചാക്കോച്ചന്‍റെ അമ്മയുടെ താരസമ്പന്നമായ പിറന്നാള്‍ ആഘോഷം കാണാം

molly

നടന്‍ കുഞ്ചാക്കോ ബോബന്‍റെ അമ്മ മോളിയുടെ  പിറന്നാള്‍ ആഘോഷങ്ങള്‍ ഇന്നലെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് നടന്നു.  1956 കുംഭമാസത്തില്‍ ജനിച്ച ചാക്കോച്ചന്‍റെ അമ്മയുടെ 60-ാം ജന്മദിനമാണ് ഇത്.

താരസമ്പന്നമായ ചടങ്ങില്‍ സിനിമാ രംഗത്ത്‌ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. മമ്മൂട്ടി, ലാല്‍ജോസ്, ഫാസില്‍, ഫഹദ്, നസ്രിയ, ഇന്ദ്രജിത്ത്, പൂര്‍ണ്ണിമ, ജയസൂര്യ, ആസിഫ് അലി, ദുല്ഖര്‍, നിവിന്‍ പോളി, സിദ്ധാര്‍ത്ത് ശിവ, ജോമോള്‍, കാവ്യ മാധവന്‍ എന്നിങ്ങനെ നീണ്ട താരനിരയാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.

ചിത്രശാല മീഡിയയാണ് ജന്മദിനാഘോഷം ക്യാമറയില്‍ പകര്‍ത്തിയത്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ചാക്കോച്ചന്‍ തന്നെയാണ് ചടങ്ങിന്‍റെ വീഡിയോ പുറത്ത് വിട്ടത്. ചാക്കോച്ചന്‍റെ വിവരണത്തോടെ തുടങ്ങുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കഴിഞ്ഞു.