കെആര്‍ ഗൗരിയമ്മ ബിജെപിയിലേക്കോ?

ആലപ്പുഴ: വരുന്ന അസ്സെംബ്ളി തിരഞ്ഞെടുപ്പില്‍ കെആര്‍ ഗൗരിയമ്മ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സൂചന. ജെഎസ്എസ് സംസ്ഥാന സമിതി യോഗത്തിന് ശേഷം...

കെആര്‍ ഗൗരിയമ്മ ബിജെപിയിലേക്കോ?

gowri-amma-jss-1ആലപ്പുഴ: വരുന്ന അസ്സെംബ്ളി തിരഞ്ഞെടുപ്പില്‍ കെആര്‍ ഗൗരിയമ്മ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സൂചന. ജെഎസ്എസ് സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗൗരിയമ്മ ഇതിനെ സംബന്ധിച്ച സൂചന നല്‍കിയത്.

ഇടതുമുന്നണി സീറ്റ് നിഷേധിച്ചതില്‍ ശക്തമായ പ്രതിഷേധമുണ്ട് എന്ന് പറഞ്ഞ ഗൗരിയമ്മ സിപിഎം കാണിച്ചത്‌ രാഷ്ട്രീയ വഞ്ചനയാണ് എന്നും ആരോപിച്ചു. ഈ തിരഞ്ഞെടുപ്പില്‍ തന്നോടൊപ്പമുള്ള പ്രവര്‍ത്തകര്‍ ഏതു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്നും എന്ത് രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്നും ഏപ്രില്‍ 9-ന് ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമെടുക്കുമെന്ന് ഗൗരിയമ്മ അറിയിച്ചു.


"ഉറങ്ങിക്കിടന്നവനെ വിളിച്ചു വരുത്തി സീറ്റ് നല്‍കാതെ സിപിഎം വഞ്ചിക്കുകയാണ് ചെയ്തത്. എകെജി സെന്‍ററിലേക്ക് ക്ഷണിച്ചു വരുത്തിയ ശേഷം സീറ്റ് നിഷേധിച്ചത് ഒരു വിധത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. സിപിഎമ്മിന്‍റെ ഈ പ്രവര്‍ത്തിയില്‍ കടുത്ത അമര്‍ഷവും പ്രതിഷേധവുമുണ്ട്. വഞ്ചന വലിയ പാര്‍ട്ടി ചെയ്താലും ചെറിയ പാര്‍ട്ടി ചെയ്താലും തെറ്റാണ്. ജെഎസ്എസ് ഇതുവരെ ആരെയും വഞ്ചിച്ചിട്ടില്ല," ഗൗരിയമ്മ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ഗൗരിയമ്മയുടെ ജെഎസ്എസ് വിഭാഗവുമായി യോജിക്കാന്‍ തയ്യാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേരത്തേ ​വ്യക്തമാക്കിയിരുന്നു. അതേസമയം, ബിജെപിയേക്കാള്‍ വര്‍ഗീയ വിഷമുള്ള പാര്‍ട്ടികള്‍ വേറെയുണ്ടെന്ന് അഭിപ്രായപ്പെട്ട ഗൗരിയമ്മ ബിജെപിയുടെ ക്ഷണം സ്വീകരിക്കുന്നതിനെ പറ്റി വ്യക്തമായി ഒന്നും പറഞ്ഞില്ല.

Read More >>