തനിക്കെതിരെയുള്ള പ്രതിഷേധം കൊച്ചുകുട്ടികളുടെ അറിവില്ലായ്മയെന്ന്‍ കെപിഎസി ലളിത

തൃശൂര്‍:തുടക്കത്തില്‍ സിപിഐ(എം) സ്ഥാനാര്‍ഥിയായി നിയമ സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് പറഞ്ഞ പ്രമുഖ ചലച്ചിത്ര അഭിനേത്രി കെപിഎസി ലളിത പിന്നീട്...

തനിക്കെതിരെയുള്ള പ്രതിഷേധം കൊച്ചുകുട്ടികളുടെ അറിവില്ലായ്മയെന്ന്‍ കെപിഎസി ലളിത

kpac lalitha

തൃശൂര്‍:തുടക്കത്തില്‍ സിപിഐ(എം) സ്ഥാനാര്‍ഥിയായി നിയമ സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് പറഞ്ഞ പ്രമുഖ ചലച്ചിത്ര അഭിനേത്രി കെപിഎസി ലളിത പിന്നീട് നിലപാട് മാറ്റുകയും ആരോഗ്യാവസ്ഥയും മറ്റു കാരണങ്ങളും പരിഗണിച്ചു മത്സര രംഗത്ത് നിന്നും പിന്മാറുകയാണ് എന്ന് അറിയിക്കുകയും ചെയ്തിരുന്നു. പക്ഷെ ലളിതയെ വിടാന്‍ ഒരുക്കമല്ലെന്ന നിലപാടിലാണ് പാര്‍ട്ടി. സമ്മര്‍ദ തന്ത്രം പ്രയോഗിച്ചു ലളിതയെ മത്സര രംഗത്തേക്ക് തിരിച്ചു കൊണ്ട് വരാന്‍ പാര്‍ട്ടി ശ്രമിക്കുമ്പോഴും  മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ലളിത.


സമയവും ആരോഗ്യവും അനുവദിച്ചാല്‍ പ്രചാരണത്തിനിറങ്ങുമെന്നും തനിക്ക് എതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ തന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ലയെന്നും ലളിത പറയുന്നു. ചായം തേച്ചവര്‍ക്കും രാഷ്ട്രീയമുണ്ടെന്നും ഇനി സ്ഥാനാര്‍ഥിയാകാനില്ലെന്നും  ലളിത കൂട്ടി ചേര്‍ത്തു. തനിക്ക് എതിരെയുള്ള പ്രതിഷേധങ്ങളെ കൊച്ചു കുട്ടികളുടെ അറിവില്ലായ്മ മാത്രമായിയാണ് കാണുന്നത് എന്നും ലളിത പറഞ്ഞു.

വടക്കാഞ്ചേരിയില്‍ ആദ്യം സിപിഐ(എം) സ്ഥാനാര്‍ഥിയായി പരിഗണിച്ചത്  ലളിതയുടെ പേര് ആയിരുന്നുവെങ്കിലും ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും പോസ്റ്ററുകളുമെല്ലാം വന്നതോടെ ലളിത സ്വയം പിന്മാറുകയായിരുന്നു.