തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെപിഎസി ലളിത

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ചലച്ചിത്ര താരം കെപിഎസി ലളിത. സിനിമാ തിരക്കുകളും ആരോഗ്യകാരണവും മൂലമാണ്...

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെപിഎസി ലളിത

kpac-lalitha

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ചലച്ചിത്ര താരം കെപിഎസി ലളിത. സിനിമാ തിരക്കുകളും ആരോഗ്യകാരണവും മൂലമാണ് മത്സരിക്കാത്തതെന്നാണ് വിശദീകരണം. പിന്മാറാനുള്ള തീരുമാനം സിപിഐ(എം) സംസ്ഥാന നേതൃത്വത്തെ  അറിയിച്ചു.

പാര്‍ട്ടിയുമായി പ്രശ്‌നങ്ങളില്ലെന്ന് താരം അറിയിച്ചു. കെപിഎസി ലളിത മത്സരിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രതിഷേധം ഭയന്നല്ല പിന്മാറ്റമെന്നും കെപിഎസി ലളിത അറിയിച്ചു.


വടക്കാഞ്ചേരി മണ്ഡലത്തില്‍ സിപിഐ(എം) സ്ഥാനാര്‍ത്ഥിയായി കെപിഎസി ലളിതയെ മത്സരിപ്പിക്കാനായിരുന്നു തീരുമാനം. ലളിതയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ മണ്ഡലത്തില്‍ പോസ്റ്ററുകളും പ്രകടനങ്ങളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ലളിതയുടെ പിന്മാറ്റം.

കെ.പി.എ.സി ലളിതയെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുണ്ടെന്നും അവര്‍ തയ്യാറായാല്‍ സ്ഥാനാര്‍ഥിയാക്കുവാന്‍ സന്തോമേയുള്ളുവെന്നും സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.