കോഴിക്കോട് ലോ കോളേജ്: വനിതാ ദിനത്തില്‍ വിതരണം ചെയ്ത നോട്ടീസ് രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറുമെന്ന് പ്രിന്‍സിപ്പള്‍

കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ വിതരണം ചെയ്ത ലഘുലേഖ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറുമ...

കോഴിക്കോട് ലോ കോളേജ്: വനിതാ ദിനത്തില്‍ വിതരണം ചെയ്ത നോട്ടീസ് രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറുമെന്ന് പ്രിന്‍സിപ്പള്‍

law-college-kozhikkode

കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ വിതരണം ചെയ്ത ലഘുലേഖ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറുമെന്ന് പ്രിന്‍സിപ്പള്‍. നേരത്തേ നോട്ടീസ് തയ്യാറാക്കിയ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കുമെന്ന് പ്രിന്‍സിപ്പള്‍ ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നിരുന്നു.

വനിതാ ദിനത്തോടനുബന്ധിച്ച് നാല് പെണ്‍കുട്ടികള്‍ തയ്യാറാക്കിയ ലഘുലേഖയില്‍ കാശ്മീര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ സൈന്യം നടത്തുന്ന അക്രമങ്ങള്‍, സോണി സോറി, ഇറോം ശര്‍മിള, കണ്ണൂരിലെ ചിത്രലേഖ തുടങ്ങിയവരെ കുറിച്ച് പരാമര്‍ശിച്ചിരുന്നു.


സൈന്യത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ ചില വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളെ പ്രിന്‍സിപ്പള്‍ വിളിപ്പിക്കുകയായിരുന്നു. രാജ്യദ്രോഹ സ്വഭാവമുള്ള സംഘടനകളുമായി ബന്ധമുണ്ടോ എന്നായിരുന്നു പ്രിന്‍സിപ്പള്‍ വിദ്യാര്‍ത്ഥിനികളോട് ചോദിച്ചത്. തുടര്‍ന്ന് നോട്ടീസ് ബന്ധപ്പെട്ട് കൈമാറുമെന്ന മുന്നറിയിപ്പും നല്‍കി.

നോട്ടീസിലെ ചില പരാമര്‍ശങ്ങള്‍ രാജ്യദ്രോഹത്തിന്റെ പരിധിയില്‍ പെടുന്നതാണെന്നും അതിനാല്‍ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറുമെന്നുമാണ് പ്രിന്‍സിപ്പലിന്റെ നിലപാട്.

ലഘുലേഖയുടെ പൂര്‍ണ രൂപം

ഇതൊരു എഴുത്താണ്, ഒന്നിലധികം ആളുകള്‍ ഈ കുറിപ്പ് വായിക്കേണ്ടതുണ്ട്

നിങ്ങള്‍ക്ക് ഞങ്ങളെ കൂട്ടത്തോടെ നിര്‍ഭയ എന്നു വിളിക്കാം. നമ്മുടെ സംസ്‌കാരം ബലാത്സംഗം ചെയ്തുകൊന്ന പെണ്‍കുട്ടിയെ നാം വിളിച്ച അതേപേര്.

ഞാന്‍ വരുന്നത് കാശ്മീരില്‍ നിന്നാണ്.' Is Duniya mein Agar Jannath He tho bas yahi hein!' എന്ന് ബാബര്‍ വിശേഷിപ്പിച്ച നാട്. എന്നാല്‍ ഈ കത്ത് എഴുതുന്നതിന് മുമ്പ് വെറുതെ വിക്കിപീഡിയയില്‍ സെര്‍ച്ച് ചെയ്ത് നോക്കി. 'ഠൃീൗയഹല ദീില' എന്നാണ് കണ്ടത്. പ്രശ്നങ്ങളുടേയും പ്രശ്നക്കാരുടേയും നാട്. മാപ്പില്‍ ഇപ്പോഴും എന്റെ നാട് ഇന്ത്യയിലാണ്. എന്നാല്‍ ഞങ്ങളെ ആക്രമിക്കുന്നതിന് മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഭാരതത്തിന്റെ തന്നെ സൈന്യമാണ്. ഞങ്ങളുടെ സഹോദരിമാരേയും ഭാര്യമാരേയും വീട്ടില്‍ കയറി മാനം കവരാന്‍ മാത്രം അധികാരം അവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് പറഞ്ഞത്. രണ്ട് കണ്‍പോളയുമടച്ച് സ്വസ്ഥമായൊന്നുറങ്ങിയിട്ട് കാലങ്ങളേറെയായി.

ഞാന്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ്. പറയുമ്പോള്‍ ഇന്ത്യാ മഹാരാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം. എന്റെ അയല്‍പ്പക്കത്ത് രണ്ട് സഹോദരികളുണ്ടായിരുന്നു. ദളിത് വിഭാഗത്തില്‍പെട്ടവര്‍ ദാരിദ്ര്യത്തിന്റെ കൊടുമുടിയിലാണെങ്കിലും അവര്‍ എന്നും പരസ്പരം ചിരിച്ച് ഞങ്ങളോട് കുശലം പറയാറുണ്ടായിരുന്നു. രാവിലെ കാണാതായ അവരെ അന്ന് വൈകീട്ടാണ് കാണുന്നത്. പരിസരത്തെ ഒരു മരത്തില്‍ കെട്ടിത്തൂക്കിയിരിക്കുന്നു. ബലാത്സംഗം ചെയ്ത് കൊന്നതാണ്. നിങ്ങളറിയുമോ, ഇതൊന്നും വിഷയമാവാന്‍ പോകുന്നില്ല. കാരണം ദളിത് സ്ത്രീകള്‍ക്ക് ഇത് ഇന്ത്യയില്‍ പതിവാണ്.

എന്റെ പേര് സോണി സോറി, ഒരു ടീച്ചറാണ്. ഒരു ദിവസം എന്നെ പോലീസുകാര്‍ സ്റ്റേഷനില്‍ പിടിച്ചുകൊണ്ടുവന്നു. ഞാന്‍ മാവോയിസ്റ്റ് ആണത്രേ. മാവോവാദി ആശയവുമായി ഒട്ടും ബന്ധമില്ലതാനും. പോലീസിന്റെ മുന്നില്‍ നിന്ന് ഉടുതുണി അഴിപ്പിച്ചു. എന്റെ ലൈംഗികാവയവത്തില്‍ കല്ലുകയറ്റി. ഞാന്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. ഐ.സി.യുവില്‍. ഇക്കഴിഞ്ഞ ഫെബ്രുവരി 20ന് രാത്രി ഒരുകൂട്ടം ആളുകള്‍ ബൈക്കില്‍ വന്ന് എന്റെ മുഖത്ത് ആസിഡ് കലര്‍ന്ന കെമിക്കലുകള്‍ ഒഴിക്കുകയും കല്ലുകള്‍കൊണ്ട് മുഖം വേദനിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ എന്നെ കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്തവിധം വികൃതമാണെന്റെ മുഖം. ഛത്തിസ്ഖഡിലെ താഴ്ന്ന ജാതിയെന്ന് സമൂഹം വിളിക്കുന്ന വിഭാഗത്തിലാണ് ഞാന്‍.

എന്റെ പേര് ഇറോം. കുറച്ചുകൂടി പറഞ്ഞാല്‍ ഇറോം ചാനു ഷര്‍മ്മിള, മണിപ്പൂരിലാണ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി നിരാഹാരത്തിലാണ് മൂക്കില്‍ക്കൂടിയാണ് ഇത്രയും കാലം ഭക്ഷണം കഴിക്കുന്നത്, സമരത്തിലാണ്. ഇവിടെ ഇന്ത്യയുടെ എട്ട് സുന്ദരികള്‍ എന്ന് നിങ്ങള്‍ ഓമനപ്പേരിട്ട് വിളിക്കുന്ന നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ ഒരു നിയമമുണ്ട്. അഫ്സ്പ(അഎടജഅ) ഒറ്റവാക്കില്‍ ഈ നിയമത്തെ നിര്‍വ്വചിക്കാം. സൈന്യത്തിന് ഈ മണ്ണില്‍ ആരേയും ഏതുസമയത്തും കൊല്ലാം, മാനം നശിപ്പിക്കാം, വീടുകളില്‍ കയറിയിറങ്ങാം. പ്രത്യേക അധികാരമാണ് ആരും ചോദിക്കാന്‍ വരില്ല.'കിറശമി അൃാ്യ ഞമുല ഡ'െ എന്ന മുദ്രാവാക്യവുമായി എന്റെ സഹോദരികള്‍ ഉടുതുണിയില്ലാതെ തെരുവിലിറങ്ങിയിരുന്നു. ഈ നിയമം പിന്‍വലിക്കും വരെ ഞാന്‍ സമരത്തിലാണ്.

ഞാന്‍ ചിത്രലേഖ, കേരളത്തില്‍ നിന്നാണ്. ഒരു ഓട്ടോ ഡ്രൈവറാണ്. ഇടത് ട്രേഡ് യൂണിയനുകളുടെ അക്രമം കാരണം പതിനൊന്ന് വര്‍ഷം മുമ്പ് എനിക്ക് എന്റെ ഉപജീവനമാര്‍ഗ്ഗമായ ഓട്ടോ നഷ്ടമായി. ഓട്ടോ കത്തിച്ചുകളയും, പുലച്ചി ഓട്ടോ ഓടിക്കരുത് എന്നു ജാതി അവഹേളനം നടത്തുകയും ചെയ്തു. തൊഴിലാളി വര്‍ഗ്ഗത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെ അക്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി, സൈ്വരമായി ജീവിക്കാന്‍ വേണ്ടി, സ്വന്തം നാടായ പയ്യന്നൂരില്‍ നിന്ന് പുഴാദിയലേക്ക് പലായനം ചെയ്യേണ്ടി വന്നു. ഒടുവില്‍ നിരന്തരം അക്രമിക്കപ്പെട്ടിട്ടും സമരം ചെയ്ത് പോരാടി നേടിയെടുത്ത ഓട്ടോ വീണ്ടും കഴിഞ്ഞ ദിവസം സി.പി.ഐ.എം പ്രവര്‍ത്തകന്‍ കുത്തിക്കീറി നശിപ്പിച്ചു. ഇവിടെ മരിക്കാനല്ല ജീവിക്കാനാണ് പ്രയാസം. അതുകൊണ്ട് സഖാവ് കോടിയേരി ബാലകൃഷ്ണനോട് എന്നെയൊന്നു കൊന്നുതരുമോ എന്ന് ചോദിച്ചിട്ടുണ്ട്.

പിന്നെ... നിര്‍ത്താലോ, ഒന്നൂല്ലാ... ഇന്ന് വനിതാ ദിനമാണ് അപ്പോ വെറുതെ ഇവിടെയുള്ള വിശേഷങ്ങള്‍ എല്ലാവര്‍ക്കും എഴുതാമെന്ന് കരുതി
സ്നേഹം, ബഹുമാനം.

Read More >>