പിസി ജോര്‍ജിനെ പിന്തുണക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല: കോടിയേരി

കൊച്ചി: പൂഞ്ഞാറില്‍ പിസി ജോര്‍ജിനെ പിന്തുണക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍....

പിസി ജോര്‍ജിനെ പിന്തുണക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല: കോടിയേരി

kodiyeri-balakrishnan

കൊച്ചി: പൂഞ്ഞാറില്‍ പിസി ജോര്‍ജിനെ പിന്തുണക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൂഞ്ഞാറില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പ് നല്‍കിയെന്ന് പിസി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോടിയേരിയുടെ വിശദീകരണം.

എല്‍ഡിഎഫുമായി സഹകരിക്കുന്ന എല്ലാവര്‍ക്കും സീറ്റ് നല്‍കാനാവില്ല. പിസി ജോര്‍ജ് സ്വയം പല നിഗമനങ്ങളിലും എത്തുന്നതാണെന്നും കോടിയേരി പറഞ്ഞു.


പിസി ജോര്‍ജ് ഇടതുമുന്നണിയുടെ ഘടകകക്ഷിയല്ല. മുന്നണിയിലുള്ളവരെ പരിഗണിച്ചിട്ടേ പുറത്ത് നിന്നുള്ളവരെ പരിഗണിക്കുകയുള്ളൂവെന്നും കോടിയേരി വ്യക്തമാക്കി. ഇടതുമുന്നണിയില്‍ നിലവില്‍ 11 ഘടകകക്ഷികളുണ്ട്. ഇവരുമായുള്ള ചര്‍ച്ച പോലും പൂര്‍ത്തിയായിട്ടില്ല.

ഇടത് മുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഇതുവരെ പൂര്‍ത്തിയായിട്ടില്ല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലുള്ള പ്രതികരണമാണ് നടക്കുന്നത്. പാര്‍ട്ടി തലത്തിലുള്ളവരല്ല ഇത്തരം പ്രതികരണം നടത്തുന്നത്. അന്തിമ പട്ടിക ഇറങ്ങുന്നതോടെ പ്രതിഷേധങ്ങള്‍ അവസാനിക്കുമെന്നും കോടിയേരി പറഞ്ഞു.