സിപിഐ(എം) സ്ഥാനാര്‍ത്ഥി നിര്‍ണയം: മാധ്യമ ചര്‍ച്ചകളെ വിമര്‍ശിച്ച് കോടിയേരി

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന ചര്‍ച്ചകളെ വിമര്‍ശിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍....

സിപിഐ(എം) സ്ഥാനാര്‍ത്ഥി നിര്‍ണയം: മാധ്യമ ചര്‍ച്ചകളെ വിമര്‍ശിച്ച് കോടിയേരി

kodiyeri-balakrishnan

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന ചര്‍ച്ചകളെ വിമര്‍ശിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള കുത്തക മാധ്യമങ്ങളുടെ ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ഉള്‍പാര്‍ട്ടി ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കെട്ടഴിച്ചുവിടുന്ന ഊഹാപോഹങ്ങള്‍ക്കും മറ്റ് ദുര്‍വ്യാഖ്യാനങ്ങള്‍ക്കും യാതൊരു അടിസ്ഥാനവുമില്ല. കുത്തക മാധ്യമങ്ങളുംതത്പരകക്ഷികളും അഴിച്ചുവിടുന്ന ഇത്തരം കുപ്രചരണങ്ങളില്‍ അണികള്‍ വീണുപോകരുതെന്നും പോസ്റ്റില്‍ പറയുന്നു.


"സിപിഐഎംന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്.സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് പാര്‍ട്ടി ഇനിയും രൂപം കൊടുത്തു കഴിഞ്ഞിട്ടില്ല. സിപിഐ എംന്റെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. മണ്ഡലം കമ്മറ്റിയും ബന്ധപ്പെട്ട ജില്ലാകമ്മറ്റിയും സ്ഥാനാര്‍ത്ഥികളെ പറ്റി ചര്‍ച്ച ചെയ്ത് രൂപീകരിച്ച അഭിപ്രായങ്ങള്‍ സംസ്ഥാന കമ്മറ്റിയില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത്. സംസ്ഥാന കമ്മറ്റി അംഗീകരിച്ച സ്ഥാനാര്‍ത്ഥി ലിസ്റ്റിന് പോളിറ്റ്ബ്യൂറോവിന്റെ അനുമതി ലഭിക്കണം. അപ്പോഴാണ് സിപിഐ എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ സ്ഥാനാര്‍ഥി ആരാണെന്ന് പറയാന്‍ സാധിക്കുകയുള്ളു. ഇക്കാര്യം മനസിലാക്കാതെ പാര്‍ടിയിലെ വിവിധ ഘടകങ്ങള്‍ നടത്തുന്ന ചര്‍ച്ചകളെ വക്രീകരിച്ച് അവതരിപ്പിച്ചുകൊണ്ട് ഓരോ സ്ഥാലത്തെ സ്ഥാനാര്‍ത്ഥികള്‍ ഇന്നവരാണെന്നും അല്ലെന്നും പറഞ്ഞുകൊണ്ടുള്ള വാര്‍ത്താവലോകനങ്ങള്‍ കുത്തക മാധ്യമങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പാര്‍ടി അണികളില്‍ ആശയ കുഴപ്പം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് അവര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി നടക്കുന്ന പ്രകടനങ്ങളും സോഷ്യല്‍മീഡിയാ ചര്‍ച്ചകളും ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളു.


ജനാധിപത്യപരമായ നടപടികളിലൂടെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നത് കൊണ്ട് വിവിധ തലങ്ങളില്‍ ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ നടത്തേണ്ടിവരും. അതിനെ അടിസ്ഥാനപ്പെടുത്തി കെട്ടഴിച്ചുവിടുന്ന ഊഹാപോഹങ്ങള്‍ക്കും മറ്റ് ദുര്‍വ്യാഖ്യാനങ്ങള്‍ക്കും യാതൊരു അടിസ്ഥാനവുമില്ല. കുത്തക മാധ്യമങ്ങളും തല്‍പ്പരകക്ഷികളും അഴിച്ചുവിടുന്ന ഇത്തരം കുപ്രചരണങ്ങളില്‍ പാര്‍ടിബന്ധുക്കള്‍ വീണുപോകരുത്. യു ഡി എഫിനെയും ബി ജെ പിയെയും പരാജയപ്പെടുത്താന്‍ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി പ്രഖ്യാപിക്കും. ആ തീരുമാനത്തിന് പിന്നില്‍ ഒറ്റക്കെട്ടായി നിന്ന് നമ്മുടെ സ്ഥാനാര്‍ത്ഥികളെ മികച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക എന്നതാണ് ഓരോ പാര്‍ടി ബന്ധുവിന്റെയും കടമ."

സിപിഐ എംന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്.സ്ഥാനാര്...

Posted by Kodiyeri Balakrishnan on Monday, March 21, 2016