പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ അഴിമതി രാജ് : കോടിയേരി ബാലകൃഷ്ണന്‍

തിരുവന്തപുരം: കോഴ വാങ്ങിയ തൃണമൂല്‍ മന്ത്രിമാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തൃണമൂല്‍...

പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ അഴിമതി രാജ് : കോടിയേരി ബാലകൃഷ്ണന്‍

kodiyeri-balakrishnan

തിരുവന്തപുരം: കോഴ വാങ്ങിയ തൃണമൂല്‍ മന്ത്രിമാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തൃണമൂല്‍ മന്ത്രിമാരുടെ അഴിമതിയെ കുറിച്ച് നാരദാ ന്യൂസ് പുറത്തുവിട്ട വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അഴിമതി രാജാക്കി മാറ്റിയിരിക്കുന്നു. കൈക്കൂലി സാര്‍വ്വത്രികമായി എന്നും ഇപ്പോള്‍ നാരദാന്യുസ് പുറത്ത് വിട്ടിരിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.


നിലവിലെ സാഹചര്യങ്ങള്‍ രാഷട്രീയ സദാചാരങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നവയാണ്. നേരത്തെ ബിജെപിയുടെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ അഴിമതിക്കാരാണ് എന്ന് തെളിയിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ തൃണമൂല്‍ സര്‍ക്കാറിന്റെ നേതാക്കള്‍ നേരിട്ട് കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ശാരദാചിട്ടി ഫണ്ട് തുറന്ന് കാട്ടിയ മമതാ സര്‍ക്കാരിന്റെ അഴിമതി മുഖം ഇപ്പോള്‍ കൂടുതല്‍ വികൃതമായിരിക്കുന്നു.

34 വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിനിടയില്‍ ജേയാതി ബസുവിന്റെയോ ബുദ്ധദേബ് ഭട്ടാചാര്യയുടെയോ സര്‍ക്കാരുകളില്‍ ഒരിക്കല്‍പോലും അഴിമതി ആരോപണം ഉയര്‍ന്നിട്ടില്ല. ഒരു മന്ത്രിപോലും അഴിമതി ആരോപണവും നേരിട്ടിട്ടില്ല. കൈക്കൂലി വാങ്ങുന്നതായി തെളിഞ്ഞിട്ടുള്ളവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം. ഇവരെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തണം.

സിപിഐ(എം)ന്റെ ഓഫീസുകള്‍ പോലും തുറക്കാന്‍ അുവദിക്കാത്ത മേഖലകള്‍ ഉണ്ടെന്ന് പറഞ്ഞ കോടിയേരി ഇവിടങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ച് ജനാധിപത്യം പുന:സ്ഥാപിക്കാന്‍ മറ്റ് പാര്‍ട്ടികളുമായി സഹകരിക്കും. പശ്ചിമബംഗാളില്‍ സിപിഐ(എം) ശക്തമായ രീതിയില്‍ തിരിച്ചു വരുമെന്നും കോടിയേരി പറഞ്ഞു.

‘മമത’ പണത്തോട് മാത്രം

Read More >>