പെരും നുണയന്‍റെ കഥ പറയുന്ന 'കിംഗ്‌ ലയര്‍' ഒഫീഷ്യല്‍ ട്രെയിലര്‍ കാണാം

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സിദ്ധിഖ്- ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രം ' കിംഗ്‌ ലയറി'ന്‍റെ ഒഫീഷ്യല്‍ ട്രെയിലര്‍...

പെരും നുണയന്‍റെ കഥ പറയുന്ന

dileepഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സിദ്ധിഖ്- ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രം ' കിംഗ്‌ ലയറി'ന്‍റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ദിലീപും മഡോണ സെബാസ്റ്റ്യനും നായികാ നായകന്മാരാകുന്ന ചിത്രം ഒരു മുഴുനീള കോമഡി എന്റര്‍ടെയിനര്‍ ആയിരിക്കുമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

ഔസേപ്പച്ചന്‍ മൂവി ഹൗസിന്‍റെ ബാനറില്‍ ഔസേപ്പച്ചന്‍ വാലക്കുഴിയാണ് ചിത്രം നിര്‍മ്മിക്കുന്ന ചിത്രം ഏപ്രില്‍ 1-ന് തീയറ്ററുകളില്‍ എത്തും. 22 വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ധിഖും ലാലും ഒരുമിച്ച് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും 'കിംഗ്‌ ലയറി'നുണ്ട്.


'റാംജിറാവു സ്പീക്കിംഗ്', 'ഇന്‍ ഹരിഹര്‍ നഗര്‍' തുടങ്ങി മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഒരുപിടി ഹിറ്റ്‌ ചിത്രങ്ങള്‍ സമ്മാനിച്ച സിദ്ധിഖ്- ലാല്‍ കൂട്ടുകെട്ടില്‍ അവസാനമായി പുറത്തിറങ്ങിയ ചിത്രം 'കാബൂളിവാല'യാണ്. ജനപ്രിയ നായകന്‍ ദിലീപിനൊപ്പം ഇരുവരും വീണ്ടും ഒന്നിക്കുമ്പോള്‍ സൂപ്പര്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല.