വിന്‍സണ്‍ എം പോളിന്റെ നിയമന ശുപാര്‍ശയ്ക്ക് സ്റ്റേ

കൊച്ചി: മുന്‍ ഡിജിപി വിന്‍സണ്‍ എം പോളിനെ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിക്കാനുള്ള ശുപാര്‍ശ ഹൈക്കോടതി സ്‌റ്റേ ചെയ്തു. അഞ്ച് അംഗങ്ങളുടെ...

വിന്‍സണ്‍ എം പോളിന്റെ നിയമന ശുപാര്‍ശയ്ക്ക് സ്റ്റേ

vinson-m-paul

കൊച്ചി: മുന്‍ ഡിജിപി വിന്‍സണ്‍ എം പോളിനെ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിക്കാനുള്ള ശുപാര്‍ശ ഹൈക്കോടതി സ്‌റ്റേ ചെയ്തു. അഞ്ച് അംഗങ്ങളുടെ നിയമനവും സ്‌റ്റേ ചെയ്തു. കേസ് തീര്‍പ്പാക്കുന്നതു തല്‍സ്ഥിതി തുടരാനും കോടതി നിര്‍ദേശിച്ചു.

നടപടിക്രമങ്ങള്‍  പാലിച്ചില്ലെന്ന് കാണിച്ച് തിരുവനന്തപുരം സ്വദേശി നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി.

ഫെബ്രുവരി 25നാണ് വിന്‍സണ്‍ .എം. പോളിനെ മുഖ്യ വിവരാവകാശ കമീഷണറായും എബി കുര്യാക്കോസ്, ജി ആര്‍ ദേവദാസ്, അങ്കത്തില്‍ ജയകുമാര്‍, അബ്ദുല്‍ മജീദ്, ജോയ്‌സി ചിറയില്‍ എന്നിവരെ കമീഷണര്‍മാരായും ശുപാര്‍ശ ചെയ്തത്. വിഎസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി എന്നിവരടങ്ങുന്ന സമിതിയാണ് വിന്‍സണ്‍ എം പോളിന്റെ പേര് ശുപാര്‍ശ ചെയ്തത്.

സമിതിയില്‍ വിഎസ് വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും ഇത് മറികടന്നായിരുന്നു വിന്‍സണ്‍ എം പോളിനെ ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്. ബാര്‍ കോഴ കേസ് അന്വേഷണത്തില്‍ തിരിമറി നടത്തിയെന്നതില്‍ ആരോപണവിധേയനാണ് വിന്‍സണ്‍ എം പോള്‍.

Read More >>