ബന്ധുവല്ലാത്തയാള്‍ക്ക് അവയവദാനം നടത്താന്‍ ജീവിത പങ്കാളിയുടെ അനുമതി ആവശ്യമില്ല : ഹൈക്കോടതി

കൊച്ചി: ബന്ധുവല്ലാത്തയാള്‍ക്ക് അവയവദാനം നടത്താന്‍ ജീവിത പങ്കാളിയുടെ അനുമതി ആവശ്യമില്ലായെന്ന്‍ കേരള  ഹൈകോടതി.അവയവദാന നിയമമനുസരിച്ച് ദാനം ചെയ്യാന്‍ തയ...

ബന്ധുവല്ലാത്തയാള്‍ക്ക് അവയവദാനം നടത്താന്‍ ജീവിത പങ്കാളിയുടെ അനുമതി ആവശ്യമില്ല : ഹൈക്കോടതി

kerala-high-court

കൊച്ചി: ബന്ധുവല്ലാത്തയാള്‍ക്ക് അവയവദാനം നടത്താന്‍ ജീവിത പങ്കാളിയുടെ അനുമതി ആവശ്യമില്ലായെന്ന്‍ കേരള  ഹൈകോടതി.

അവയവദാന നിയമമനുസരിച്ച് ദാനം ചെയ്യാന്‍ തയാറാണെന്ന സമ്മതപത്രം വ്യക്തിപരമായി അറിയാവുന്ന സാക്ഷികള്‍ സാക്ഷ്യപ്പെടുത്തണമെന്നതാണ് പ്രധാന നിബന്ധന. ജീവിത പങ്കാളിയുടെ അനുമതി സംബന്ധിച്ച് നിബന്ധനകളൊന്നും നിയമത്തിലില്ല. ഈ സാഹചര്യത്തിലാണ് അവയവ ദാനത്തിന് പങ്കാളിയുടെ സമ്മതം ആവശ്യമില്ലെന്ന് ജസ്റ്റിസ് സി. കെ. അബ്ദുല്‍ റഹിം, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടത്.

ജീവിത പങ്കാളിയുടെ സമ്മതമില്ലാതെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് കരള്‍ ദാനം ചെയ്യാന്‍ ഒരുങ്ങിയ 38 കാരിയായ തിരുമല സ്വദേശിനിക്ക് അനുമതി നല്‍കിയാണ് ഡിവിഷന്‍ബെഞ്ചിന്‍െറ ഉത്തരവ്.

Read More >>