കേരള കോണ്‍ഗ്രസ് പിളര്‍ന്നു

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിന്ന് ജോസഫ് ഗ്രൂപ്പ് നേതാക്കളായ  ആന്റണി രാജു, ഫ്രാന്‍സിസ് ജോര്‍ജ്, കെ.സി ജോസഫ് എന്നിവര്‍...

കേരള കോണ്‍ഗ്രസ് പിളര്‍ന്നു

KERALACONGRESS

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിന്ന് ജോസഫ് ഗ്രൂപ്പ് നേതാക്കളായ  ആന്റണി രാജു, ഫ്രാന്‍സിസ് ജോര്‍ജ്, കെ.സി ജോസഫ് എന്നിവര്‍ രാജിവെച്ചു.

പാര്‍ട്ടിയില്‍ കുടുംബവാഴ്ചയാണെന്നും കെ.എം മാണിയിലുളള വിശ്വാസം കേരള കോണ്‍ഗ്രസ് അണികള്‍ക്ക് നഷ്ടമായെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ആന്റണി രാജു പറഞ്ഞു. അധികകാലം മാണിയുമായി സന്ധി ചെയ്യാനാകില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് പിരിയാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.  എല്‍ഡിഎഫുമായി ഇതുവരെ യാതൊരു ധാരണയും ഇല്ലെന്ന് പറഞ്ഞ ആന്റണി രാജു ഭാവിയില്‍ വ്യക്തമായ രാഷ്ട്രീയ നിലപാടുമായി മുന്നോട്ടുപോകുമെന്നും പറഞ്ഞു.

"പഴയ കേരള കോണ്‍ഗ്രസ് ജെ പുനരുജ്ജീവിപ്പിക്കും. തങ്ങളുടെ നിലപാടുമായി യോജിക്കുന്ന പാര്‍ട്ടി സംസ്ഥാന കമ്മറ്റിയംഗങ്ങളുടെ യോഗം ഒന്‍പതിന് തിരുവനന്തപുരത്ത് ചേരും. ഭാവി നിലപാടുകള്‍ അന്ന് തീരുമാനിക്കും"  ആന്റണി രാജു പറഞ്ഞു.Read More >>