കേരള കോണ്‍ഗ്രസ് (എം) കൊഴിഞ്ഞുപോക്ക് തുടരുന്നു

കോട്ടയം: കേരള കോൺഗ്രസ്(എം)മില്‍ നിന്നുമുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു.രാജ്യസഭാ മുൻ എം.പിയും കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വക്കച്ചൻ...

കേരള കോണ്‍ഗ്രസ് (എം) കൊഴിഞ്ഞുപോക്ക് തുടരുന്നു

KERALACONGRESS

കോട്ടയം: കേരള കോൺഗ്രസ്(എം)മില്‍ നിന്നുമുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു.

രാജ്യസഭാ മുൻ എം.പിയും കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വക്കച്ചൻ മറ്റത്തിൽ, പാർട്ടി ജനറൽ സെക്രട്ടറിയും മുൻ മൂവാറ്റുപുഴ എം.എൽ.എയുമായ പി.സി. ജോസഫ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ജോസ് കൊച്ചുപുര, റെസ്‌ലി മങ്കാശേരി എന്നിവരാണ് ഏറ്റവും പുതിയതായി പാർട്ടി വിട്ട് ഫ്രാൻസിസ് ജോർജിനൊപ്പം ചേർന്നത്.യൂത്ത് ഫ്രണ്ട് (എം) സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി മൈക്കിൾ ജെയിംസിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗവും യോഗം ചേർന്ന് ഫ്രാൻസിസ് ജോർജിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.


വ്യക്തിത്വമുള്ള ഒരാൾക്കും കെ.എം. മാണിക്കൊപ്പം നിൽക്കാനാവില്ലെന്നും ആത്മാഭിമാനമുള്ള പാർട്ടി പ്രവർത്തകൻ എന്ന നിലയിലാണ് താൻ രാജിവയ്ക്കുന്നതെന്നും പി.സി. ജോസഫ് കോട്ടയത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.

പിണങ്ങുന്നവരോട് പ്രതികാരം ചെയ്യുന്നത് മാണിയുടെ പതിവാണ് എന്ന് പറഞ്ഞ വക്കച്ചന്‍ മാറ്റത്തില്‍ മാണിയെ ഇപ്പോള്‍ നയിക്കുന്നത് ഉപജാപക സംഘമാണെന്ന് എന്നും ഈ സാഹചര്യത്തിൽ ഫ്രാൻസിസ് ജോർജിനൊപ്പം പ്രവർത്തിക്കുമെന്നും പറഞ്ഞു. എന്നാൽ 72 സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാൾ മാത്രമാണ് വക്കച്ചൻ മറ്റത്തിൽ എന്നാണ് മാണി ഗ്രൂപ്പ് പറയുന്നത്. പ്രവർത്തകരും നേതാക്കളും തങ്ങളോടൊപ്പമാണെന്നും മാണി ഗ്രൂപ്പ് നേതാക്കൾ അവകാശപ്പെടുന്നു