സ്ഥാനാര്‍ഥി നിര്‍ണ‍യം: അഭിപ്രായത്തില്‍ ഉറച്ച് സുധീരന്‍, മുഖ്യമന്ത്രി ഇടയുന്നു

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി ചേര്‍ന്ന സ്ക്രീനിങ് കമ്മിറ്റി യോഗത്തില്‍ രൂക്ഷമായ തര്‍ക്കങ്ങള്‍ തുടരുന്നു. ആരോപണ വിധേയരായ...

സ്ഥാനാര്‍ഥി നിര്‍ണ‍യം: അഭിപ്രായത്തില്‍ ഉറച്ച് സുധീരന്‍, മുഖ്യമന്ത്രി ഇടയുന്നു

oommen-chandy-1തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി ചേര്‍ന്ന സ്ക്രീനിങ് കമ്മിറ്റി യോഗത്തില്‍ രൂക്ഷമായ തര്‍ക്കങ്ങള്‍ തുടരുന്നു. ആരോപണ വിധേയരായ നേതാക്കളെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നൊഴിവാക്കണമെന്ന കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍റെ അഭിപ്രായത്തിനെതിരെ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇതിനെതിരെ ശക്തമായി രംഗത്തെത്തിയത്.

അഴിമതി ആരോപണങ്ങള്‍ നേരിടുന്നവരെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി സുധീരന്‍ അറിയിച്ചു. മാത്രമല്ല സ്ഥിരമായി മത്സരിക്കുന്ന ചിലരെയെങ്കിലും ഒഴിവാക്കി പാര്‍ട്ടി ഒരു സന്ദേശം നല്‍കണമെന്നും അദ്ദേഹം ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഹൈക്കമാഡിന്‍റെ നിലപാടിനുസരിച്ചാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും സ്ക്രീനിങ് കമ്മിറ്റി യോഗത്തില്‍ സുധീരന്‍ വിശദീകരിച്ചു. ഒന്നാം തീയ്യതി ചേരാനിരിക്കുന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിലും ഇതേ നിലപാട് തുടരാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.


എന്നാല്‍ സുധീരന്‍റെ അഭിപ്രായം അംഗീകരിക്കുന്ന പക്ഷം താനും മത്സരിക്കാനുണ്ടാവില്ലെന്ന് ഉമ്മന്‍ചാണ്ടി സ്ക്രീനിങ് കമ്മിറ്റി യോഗത്തില്‍ പറഞ്ഞു. ആരോപണ വിധേയരായ അടൂര്‍ പ്രകാശ്, കെ ബാബു എന്നിവരും സ്ഥിരമായി മത്സരിക്കുന്ന കെസി ജോസഫ്, ഡൊമിനിക് പ്രസന്‍റെഷന്‍ എന്നിവരും സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും മാറി നില്‍ക്കണന്ന സുധീരന്‍റെ ആഭിപ്രായത്തോട് രൂക്ഷമായാണ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. തനിക്കെതിരെയും ആരോപണങ്ങളുണ്ടെന്നും താനും സ്ഥിരമായി മത്സരിക്കുന്നയാളാണെന്നും ആ സ്ഥിതിയ്ക്ക് താനും മത്സര രംഗത്ത് നിന്നും പിന്മാറാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

8 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ ഒരുഘട്ടത്തില്‍ മുഖ്യമന്ത്രി ഇറങ്ങിപ്പോവുന്ന അവസ്ഥ വരെയുണ്ടായി. ഇതോടെ ഉമ്മന്‍ചാണ്ടിയെ അക്ഷേപിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് എ ഗ്രൂപ്പ്. ആരോപണ വിധേയരെ മുന്‍നിര്‍ത്തി വിഎം സുധീരന്‍ നടത്തുന്ന നീക്കങ്ങള്‍ ഉമ്മന്‍ചാണ്ടിയ്ക്ക് എതിരെയുള്ളതാണ് എന്നാണ് എ ഗ്രൂപ്പിന്‍റെ വിലയിരുത്തല്‍. ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന മുഖ്യമന്ത്രി എയര്‍പോര്‍ട്ടില്‍ പോയിരുന്നുവെങ്കിലും വിമാനം വൈകിയതിനാല്‍ മടങ്ങിവരികയായിരുന്നു. ഇപ്പോള്‍ കേരളാ ഹൗസില്‍ തന്നെ തങ്ങുകയാണ് അദ്ദേഹം.

Read More >>