കുറ്റമേറ്റ് പറഞ്ഞ് മാപ്പു പറഞ്ഞു; കെ.സി ജോസഫിന് എതിരായ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

കൊച്ചി: ഹൈക്കോടതി ജഡ്‌ജിക്കെതിരെ ഫേസ് ബുക്കിൽ കുറിച്ചിട്ട പരാമർശങ്ങളുടെ പേരില്‍ ഹൈക്കോടതിയുടെ വിമര്‍ശനത്തിനും കോടതി അലക്ഷ്യക്കേസിനും പാത്രമായ...

കുറ്റമേറ്റ് പറഞ്ഞ് മാപ്പു പറഞ്ഞു; കെ.സി ജോസഫിന് എതിരായ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

kc-joseph

കൊച്ചി: ഹൈക്കോടതി ജഡ്‌ജിക്കെതിരെ ഫേസ് ബുക്കിൽ കുറിച്ചിട്ട പരാമർശങ്ങളുടെ പേരില്‍ ഹൈക്കോടതിയുടെ വിമര്‍ശനത്തിനും കോടതി അലക്ഷ്യക്കേസിനും പാത്രമായ മന്ത്രി കെ.സി ജോസഫ് കോടതിയില്‍ കുറ്റം ഏറ്റുപറഞ്ഞ് മാപ്പു പറഞ്ഞു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് പ്രതീക്ഷിച്ച് ഉദാര സമീപനം സ്വീകരിക്കുകയാണെന്ന് പറഞ്ഞു കൊണ്ട് അദ്ദേഹത്തിന് എതിരായ നിയമ നടപടികള്‍ അവസാനിപ്പിക്കുകയാണെന്ന് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്‌ണൻ, ജസ്റ്റിസ് സുനിൽ തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.


ഇന്നലെ കേസ് പരിഗണിക്കുമ്പോൾ മന്ത്രിയും പരാതിക്കാരനായ വി. ശിവൻകുട്ടി എം.എൽ.എയും ഹാജരായിരുന്നു. ഹൈക്കോടതി ജഡ്‌ജിക്കെതിരെ പരാമർശം നടത്തിയതിൽ നിരുപാധികം മാപ്പു ചോദിച്ച് മന്ത്രി കെ.സി. ജോസഫ് രണ്ട് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. തെറ്റു സമ്മതിച്ചാണ് മന്ത്രി ഖേദപ്രകടനവുമായി കോടതിയിൽ നില്ക്കുന്നതെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. കോടതിയലക്ഷ്യക്കേസിൽ നടപടി തുടങ്ങിക്കഴിഞ്ഞാൽ കോടതിക്കും കേസ് നേരിടുന്നവർക്കുമാണ് പ്രാധാന്യം. പരാതിക്കാരന് പരിമിതമായ പങ്കാണുള്ളതെന്നും ഹൈക്കോടതി വ്യക്തമാക്കി.