കെ.സി.ജോസഫും കെ.ബാബുവും മത്സരിക്കരുതെന്ന് ടി.എച്ച് മുസ്തഫ

കൊച്ചി: മന്ത്രിമാരായ കെ.സി.ജോസഫും കെ.ബാബുവും ഈ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എച്ച് മുസ്തഫ ആവശ്യപ്പെട്ടു.രണ്ട് പേരും...

കെ.സി.ജോസഫും കെ.ബാബുവും മത്സരിക്കരുതെന്ന് ടി.എച്ച് മുസ്തഫ

th_mustafa

കൊച്ചി: മന്ത്രിമാരായ കെ.സി.ജോസഫും കെ.ബാബുവും ഈ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എച്ച് മുസ്തഫ ആവശ്യപ്പെട്ടു.

രണ്ട് പേരും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നും അവരവരുടെ സിറ്റിംഗ് സീറ്റ് പാര്‍ട്ടി പറയാതെ  തന്നെ ഒഴിഞ്ഞു കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്നു തവണ മത്സരിക്കാം. ഏറിയാല്‍ നാല് തവണ. അതില്‍ കൂടുതല്‍ മത്സരിക്കരുത് എന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

കെ.സി ജോസഫിനെ മണ്ഡലത്തിലെ ജനങ്ങള്‍ തന്നെ എതിര്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം ഇനിയും മത്സരിക്കുന്നതിനെ പറ്റി ആലോചിക്കുക പോലുമരുത്.  നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം കിട്ടിയാല്‍ ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകും. ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ സൂചന നല്‍കിയിട്ടുണ്ട്. മുസ്തഫ പറഞ്ഞു.

Read More >>