കതിരൂർ മനോജ് വധക്കേസ്: പി ജയരാജന്‍റെ ജാമ്യാപേക്ഷ വിധി 21-ന്

തലശ്ശേരി: കതിരൂർ മനോജ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന പി ജയരാജന്‍റെ ജാമ്യാപേക്ഷയിൽ 21-ന് വിധി പറയും. നിലവില്‍ ഏപ്രില്‍ 8 വരെയാണ് ജയരാജന്‍റെ റിമാന്‍ഡ് കാല...

കതിരൂർ മനോജ് വധക്കേസ്: പി ജയരാജന്‍റെ ജാമ്യാപേക്ഷ വിധി 21-ന്

p jayarajanതലശ്ശേരി: കതിരൂർ മനോജ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന പി ജയരാജന്‍റെ ജാമ്യാപേക്ഷയിൽ 21-ന് വിധി പറയും. നിലവില്‍ ഏപ്രില്‍ 8 വരെയാണ് ജയരാജന്‍റെ റിമാന്‍ഡ് കാലാവധി.

കേസില്‍ ചോദ്യം ചെയ്യലിന് വിധേയനായെന്നും അന്വേഷണ സംഘവുമായി സഹകരിച്ചുവെന്നും ജയരാജന്‍ കോടതിയിൽ സമർപ്പിച്ച അപേക്ഷയില്‍ പറയുന്നു. ഭാവിയിലും അന്വേഷണ സംഘവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് അപേക്ഷ.

പി ജയരാജന്‍റെ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി സിബിഐക്ക് നോട്ടീസ് അയച്ചിരുന്നു. അതേസമയം, രാഷ്ട്രീയ പ്രേരിതമായ ഒരു കേസാണ് ഇതെന്നും താന്‍ നിരപരാധിയാണെന്നും ജയരാജന്‍ അപേക്ഷയില്‍ പറയുന്നു.

Read More >>