കണ്ണൂര്‍ സ്‌ഫോടനം: ഒരാള്‍ റിമാന്‍ഡില്‍

കണ്ണൂര്‍: കണ്ണൂര്‍ പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയ പന്നേന്‍പാറ ചാക്കാട്ട് പീടിക സ്വദേശി അനൂപിനെ...

കണ്ണൂര്‍ സ്‌ഫോടനം: ഒരാള്‍ റിമാന്‍ഡില്‍knr-attack

കണ്ണൂര്‍: കണ്ണൂര്‍ പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയ പന്നേന്‍പാറ ചാക്കാട്ട് പീടിക സ്വദേശി അനൂപിനെ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.റിമാന്റിലായ പ്രതിയെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തും.

പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയില്‍ വ്യാഴാഴ്ച രാത്രിയാണ് ഇരുനിലവീട് തകര്‍ന്നടിയുകയും ഒട്ടേറെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടാവുകയും ചെയ്ത സ്‌ഫോടനമുണ്ടായത്. ഉത്സവങ്ങളും വിഷുവിപണിയും ലക്ഷ്യമിട്ട് നിര്‍മിച്ച പടക്കശേഖരമാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സമീപവാസികളോട് അനുമാലിക് എന്ന പേരാണ് അനൂപ് പറഞ്ഞത്. മൂന്ന് വര്‍ഷം മുമ്പാണ് ഇയാള്‍ രാജേന്ദ്ര നഗര്‍ കോളനിയിലെ ഇരുനിലവീട് വാടകക്കെടുത്തത്.

പരിചയമില്ലാത്തയാളായതിനാല്‍ അയല്‍വാസികള്‍ ഈ വീട്ടുകാരുമായി നല്ല ബന്ധത്തിലായിരുന്നില്ല. അനൂപ് ബിസിനസുകാരനാണെന്നും ഭാര്യയും മക്കളുമാണ് കൂടെയുള്ളതെന്നുമാണ് ഇവര്‍ കരുതിയത്. പല ദിവസങ്ങളിലും രാവിലെ കാറില്‍ പുറത്തുപോകുന്ന അനൂപ് മാലിക് ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തുമായിരുന്നു. വീട്ടിനകത്ത് അനധികൃതമായി പടക്ക വിപണനം നടത്തിയിരുന്നയാളാണ് അനൂപ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സ്‌ഫോടനത്തില്‍ പ്രദേശത്തെ നാല്‍പത്തഞ്ചോളം വീട്ടുകള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്. കനത്ത സ്‌ഫോടനം മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം സൃഷ്ടിച്ചു. ഇതിന്റെ ഫലമായാണ് 45 വീടുകള്‍ക്ക് കേടുപാട് സംഭവിച്ചത്.