ആസിഡിലും തിളക്കം മങ്ങാത്ത മഴവില്ല് : രംഗോളി റണോട്ട്

കങ്കണ റണോട്ട് നമ്മുക്ക് സുപരിചിതയാണ്, രംഗോളി റണോട്ട് അത്ര പരിചിതവുമല്ല. പേരിൽ നിന്നും ഒരു പക്ഷെ ഊഹിക്കാം, ഇവർ സഹോദരിമാരാണെന്ന് . രംഗോളി നിറങ്ങളുടെ...

ആസിഡിലും തിളക്കം മങ്ങാത്ത മഴവില്ല് : രംഗോളി റണോട്ട്434972-kangana-and-rangoli

കങ്കണ റണോട്ട് നമ്മുക്ക് സുപരിചിതയാണ്, രംഗോളി റണോട്ട് അത്ര പരിചിതവുമല്ല. പേരിൽ നിന്നും ഒരു പക്ഷെ ഊഹിക്കാം, ഇവർ സഹോദരിമാരാണെന്ന് . രംഗോളി നിറങ്ങളുടെ ഉത്സവമാണ്...മഴവില്ല് പോലെ അഴകുള്ളതും! തന്റെ ജീവിതത്തിന്റെ ശക്തി രംഗോളിയാണെന്ന് പരസ്യമായി കങ്കണ പറയുന്നതും വെറുതെയല്ല. ഒരു ആസിഡ് പ്രയോഗത്തിലൂടെ സ്ത്രീയുടെ ഇച്ഛാശക്തിയെ തകർക്കാം എന്ന് കരുതുന്ന മൂഡൻമാർക്കുള്ള മറുപടിയാണ് രംഗോളിയുടെ ജീവിതം എന്ന് ഇവർ സ്ഥാപിക്കുന്നു.


വനിതാ ദിനത്തോടനുബന്ധിച്ച് ഫെമിന പുറത്തേക്കിറങ്ങിയ പതിപ്പിന്റെ കവർ ചിത്രം ഈ സഹോദരിമാരുടേതാണ്.

23 മത്തെ വയസ്സിൽ താൻ നേരിട്ട അനുഭവങ്ങളെ കുറിച്ച് ഇന്ന് വിവരിക്കുമ്പോൾ രംഗോളിയുടെ ശബ്ദത്തിന് ഇടർച്ചയില്ല. പ്രണയം തിരസ്ക്കരിക്കപ്പെട്ട യുവാവാണ് രംഗോളിയെ ആസിഡ് ഉപയോഗിച്ച് ആക്രമിക്കുന്നത്. ആസിഡ് അറ്റാക്കിന് മുമ്പ് തനിക്കുണ്ടായിരുന്നതിലും ആത്മവിശ്വാസമാണ് തനിക്കിപ്പോൾ എന്ന് രംഗോളി വിവരിക്കുന്നു.

ആ ദിനങ്ങൾ മരണത്തിലും പരിതാപകരമായിരുന്നു... വൈരൂപ്യത്തെകുറിച്ചോ, ഒരിക്കലും മായാത്ത പാടുകളെ പറ്റിയോ ഒരിക്കൽ പോലും അന്ന് ചിന്തിച്ചിരുന്നില്ല.
എങ്ങനെ ശ്വസിക്കും എന്നതായിരുന്നു ഏറ്റവും വലിയ പ്രശ്നം
. ആസിഡ് അറ്റാക്കിൽ, ശ്വാസകോശം ചുരുങ്ങി പോയിരുന്നു. ആസിഡ് ശരീരത്തിൽ പ്രവേശിച്ചാൽ അത് ഓരോരോ അവയവങ്ങളെ തളർത്തി മുന്നോട്ട് ഒഴുകി കൊണ്ടിരിക്കും.

ആസിഡ് പ്രയോഗത്തിന് ഇരയായവർക്ക് എത്രയും വേഗം മികച്ച വൈദ്യസഹായം ലഭ്യമാക്കുക എന്നത് മാത്രമാണ് ചെയ്യാവുന്ന കാര്യം. എനിക്കത് ലഭിച്ചു. അതു കൊണ്ട് ഞാൻ ആ ദിനങ്ങളെ അതിജീവിച്ചു.

പക്ഷെ, അതിജീവനവും എളുപ്പമായിരുന്നില്ല. ശ്വസിക്കുവാൻ കഴിയാത്ത വിധം ശ്വാസകോശവും, ഭക്ഷണം കഴിക്കുവാനാകാതെ ഭക്ഷണ നാളവും ചുരുങ്ങി പോയി. ശരീരം വികൃതമായി എന്ന് പറയേണ്ടതില്ലല്ലോ. എനിക്ക് ഒരു ചെവി നഷ്ടപ്പെട്ടു. ഒരു കണ്ണിന്റെ കാഴ്ച 90% നഷ്ടപ്പെട്ടു. ഒപ്പം,മാംസപിണ്ഡങ്ങളായി മാറിയ മാറിടവും. രംഗോളി ആദിനങ്ങളെ ഓർമ്മിക്കുന്നു.

_214afdbe-e5ab-11e5-93e5-5c9d844984a6

57 സർജറികളെ അഭിമൂഖികരിച്ചാണ് ഞാൻ ഇന്ന് നിങ്ങളുടെ മുന്നിൽ പുഞ്ചിരിക്കുന്നത്. സർജറികളും അത്ര എളുപ്പമുള്ളവയല്ല. ശരീരത്തിന്റെ ഇതരഭാഗങ്ങളിൽ നിന്നും മുറിച്ചെടുക്കുന്ന ചർമ്മമാണ് മറ്റിടങ്ങളിൽ വച്ചുപിടിപ്പിക്കുന്നത്. ആസിഡ് പൊള്ളലേക്കാത്ത  ഇടങ്ങളും മുറിപ്പെട്ടു എന്നു ചുരുക്കം. ജീവിക്കുവാൻ കഴിയുമെന്നായപ്പോൾ, സ്വയം ധൈര്യപ്പെടുത്തുവാൻ ആരംഭിച്ചു. 3 മാസക്കാലം കണ്ണാടിയിൽ പോലും നോക്കുവാനുള്ള ധൈര്യം തനിക്കില്ലായിരുന്നു എന്നു രംഗോളി പറയുന്നു.

കഠിനമായ പ്രയാണത്തിനൊടുവിൽ രംഗോളി ഇന്ന് നിറങ്ങളുടെ വസന്തമായി പൊതു സമൂഹത്തിലേക്ക് തിരിച്ചു വരുന്നു. സഹോദരി റങ്കണയുടെ കൈ പിടിച്ച്..  കങ്കണയുടെ ഓഫീസ് മാനേജ്മെന്റിൽ വ്യാപൃതയാണ് രംഗോളി ഇപ്പോൾ. സന്തോഷകരമായ കുടുംബ ജീവിതവും നയിക്കുന്നു ഇവർ.

എന്നാൽ, തന്റെ ജീവിതത്തിന്റെ പ്രചോദനം രംഗോളിയാണെന്ന് കങ്കണ പറയുന്നു.ഒപ്പം രംഗോളിയുടെ ഭർത്താവും. കമിതാക്കളെ പോലെ തന്നെ പ്രണയം കാത്തു സൂക്ഷിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞതുകൊണ്ടു കൂടിയാണ് രംഗോളിയ്ക്ക് തിരിച്ചു നടക്കുവാൻ കഴിഞ്ഞതും.

തന്റെ സഹോദരിയുടെ ജീവിതം ആസ്പദമാക്കി ഒരു ചലചിത്രം നിർമ്മിക്കുവാൻ കങ്കണ ആഗ്രഹിക്കുന്നു - പക്ഷെ അത് ബോക്സ് ഓഫീസിൽ വമ്പൻ പരാജയമായിരിക്കും ..ഉറപ്പ്!

കാരണം, ഇത് മസാല പടമല്ലല്ലോ.... ചിരിച്ചുകൊണ്ട് ഇത് പറയുന്ന കങ്കണയും രംഗോളിയും ക്യാമറയിലൂടെ തങ്ങളെ കാണുന്ന ലോകത്തെ ഏറെക്കുറെ മനസ്സിലാക്കിയിരിക്കുന്നു.