കനയ്യ ഇടതുപക്ഷ മുന്നണിയ്ക്ക് വേണ്ടി ബംഗാളിൽ പ്രചരണത്തിന് ഇറങ്ങുമെന്ന് യെച്ചൂരി

തിഹാർ ജയിലിൽ നിന്നും ഇന്നലെ മോചിതനായ ജെ എൻ യു വിദ്യാർത്ഥി നേതാവ് കനയ്യ കുമാർ സി.പി.ഐ (എം)ന് വേണ്ടി വെസ്റ്റ് ബംഗാളിൽ പ്രചാരണത്തിനിറങ്ങുമെന്ന് സീതാറാം...

കനയ്യ ഇടതുപക്ഷ മുന്നണിയ്ക്ക് വേണ്ടി ബംഗാളിൽ പ്രചരണത്തിന് ഇറങ്ങുമെന്ന് യെച്ചൂരി

kanhaiya_0

തിഹാർ ജയിലിൽ നിന്നും ഇന്നലെ മോചിതനായ ജെ എൻ യു വിദ്യാർത്ഥി നേതാവ് കനയ്യ കുമാർ സി.പി.ഐ (എം)ന് വേണ്ടി വെസ്റ്റ് ബംഗാളിൽ പ്രചാരണത്തിനിറങ്ങുമെന്ന് സീതാറാം യെച്ചൂരി ഒരു വാര്‍ത്ത‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇടതുപക്ഷ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്ന യുവത്വമെല്ലാം കനയ്യക്കൊപ്പം പ്രചാരണത്തിനിറങ്ങുമെന്നും, രാജ്യം ഇടതുപക്ഷ യുവത്വത്തിന്റെ ശക്തി അറിയുവാൻ പോവുകയാണെന്നും യെച്ചൂരി പറഞ്ഞു.വെസ്റ്റ് ബംഗാളിൽ നീതിപൂർവ്വമായ തിരഞ്ഞെടുപ്പ് സാഹചര്യങ്ങൾ ക്രമീകരിക്കുമെന്ന് കേന്ദ്രം ഉറപ്പാക്കണം. ഭയപ്പാടും മടിയുമില്ലാതെ, ജനങ്ങൾ പോളിംഗ് ബൂത്തുകളിൽ എത്തണം. കലാപമില്ലാത്ത സാഹചര്യങ്ങൾ മാത്രമെ ഞങ്ങൾ തിരഞ്ഞെടുപ്പിൽ ആഗ്രഹിക്കുന്നുള്ളൂ. സംസ്ഥാന പോലീസിന്റെ ഉത്തരവാദിത്വം മാത്രമായി ക്രമസമാധാന പരിപാലനം ഒതുങ്ങരുത്. ..യെച്ചൂരി ആവശ്യപ്പെട്ടു.

കേരളത്തിൽ ഇടതുപക്ഷ മുന്നണിയുടെ വിജയം ഉറപ്പാക്കിയായിരുന്നു യെച്ചൂരിയുടെ വാക്കുകൾ. സർക്കാരിനെതിരായി ഉയർന്ന വന്ന അഴിമതി കഥകൾ ജനം മനസ്സിലാക്കി കഴിഞ്ഞു. ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന ഇടതു മുന്നണി, അതു കൊണ്ട് തന്നെ ജയം ഉറപ്പിച്ചിരിക്കുന്നു എന്നും യെച്ചൂരി പറഞ്ഞു.

Read More >>