ദുല്ഖര്‍ ചിത്രം 'കമ്മട്ടി പാടം' : ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ദുല്ഖര്‍ സല്‍മാനും രാജീവ്  രവിയും  ആദ്യമായി കൈകോര്‍ക്കുന്ന 'കമ്മട്ടി പാടം' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 'അന്നയും...

ദുല്ഖര്‍ ചിത്രം

kammati-paada,

ദുല്ഖര്‍ സല്‍മാനും രാജീവ്  രവിയും  ആദ്യമായി കൈകോര്‍ക്കുന്ന 'കമ്മട്ടി പാടം' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 'അന്നയും റസൂലും', 'ഞാന്‍ സ്റ്റീവ് ലോപ്പസ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജീവ്‌ രവി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാകും 'കമ്മട്ടി പാടം'. പി.ബാലചന്ദ്രനാണ് ചിത്രത്തിന്‍റെ തിരക്കഥ രചിക്കുന്നത്‌.

നവാഗതയായ ഷോണ്‍ റോമിയാണ് ചിത്രത്തില്‍ ദുല്ഖറിന്റെ നായികാവേഷം കൈകാര്യം ചെയ്യുന്നത്.  ചെറു പട്ടണത്തില്‍  നിന്നും വന്‍ നഗരം  എന്ന നിലയിലേക്കുള്ള കൊച്ചി നഗരത്തിന്റെ വളര്‍ച്ചയാണ് ചിത്രത്തിന്‍റെ പ്രമേയം. ഒരു കൊള്ളക്കാരന്റെ റോളിലാണ് ദുല്ഖര്‍ പ്രത്യക്ഷപ്പെടുന്നത് എന്നാണു ചിത്രത്തിന്‍റെ അണിയറ  പ്രവര്‍ത്തകരില്‍ നിന്നും ലഭ്യമാകുന്ന വിവരം. ഷൈന്‍ ടോം ചാക്കോ, വിനയ് ഫോര്‍ട്ട്‌, സൌബിന്‍ ഷഹീര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഗ്ലോബല്‍ യുനൈറ്റഡ് മീഡിയയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.