ജയറാമിന്റെ മകന്റെ ചിത്രത്തില്‍ കമല്‍ഹാസന്‍ അഥിതി താരം

ജയറാമിന്റെ മകന്‍ കാളിദാസന്‍ നായകനാകുന്ന ‘മീന്കുഴംബും മണ്പാനയും’ എന്ന പുതിയ ചിത്രത്തില്‍ കമല്‍ ഹാസന്‍ അതിതിവേഷത്തിലെത്തുന്നു.കാളിദാസന്‍ നായകനാകുന്ന...

ജയറാമിന്റെ മകന്റെ ചിത്രത്തില്‍ കമല്‍ഹാസന്‍ അഥിതി താരം

kalidasan

ജയറാമിന്റെ മകന്‍ കാളിദാസന്‍ നായകനാകുന്ന ‘മീന്കുഴംബും മണ്പാനയും’ എന്ന പുതിയ ചിത്രത്തില്‍ കമല്‍ ഹാസന്‍ അതിതിവേഷത്തിലെത്തുന്നു.

കാളിദാസന്‍ നായകനാകുന്ന ആദ്യ മലയാള ചിത്രമാകും ഇത്. ശിവാജി ഗണേശന്റെ ചെറുമകന്‍ ദുഷ്യന്തനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൂജാകുമാര്‍, സന്താനഭാരതി, പ്രഭു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം ചെന്നൈയിലും മലേഷ്യയിളുമായി പൂര്‍ത്തിയായി. രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

കാളിദാസന്‍ നായകനായ ആദ്യ ചിത്രം ‘ഒരു പക്ക കതൈ’ റിലീസിന് തയ്യാറെടുക്കുകയാണ്.