കലാഭവന്‍ മണിക്ക് കരള്‍ രോഗം ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മണിക്ക് ഗുരുതരമായ കരള്‍ രോഗമുണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍...

കലാഭവന്‍ മണിക്ക് കരള്‍ രോഗം ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kalabhavan Mani12

തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മണിക്ക് ഗുരുതരമായ കരള്‍ രോഗമുണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കരള്‍ പൂര്‍ണമായും തകരാറിലായിരുന്നു.

ശരീരത്തില്‍ കാണപ്പെട്ട മറ്റ് രാസവസ്തുക്കളുടെ സാന്നിധ്യം കഴിച്ചുകൊണ്ടിരുന്ന മരുന്നുകളുടേതാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരികാവയവങ്ങളുടെ സാമ്പിള്‍ രാസപരിശോധനയ്ക്കയച്ചിരിക്കുകയാണ്. മെഥനോളിന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ രാസപരിശോധനാഫലം വരണം.


ഇന്നലെ വൈകിട്ടോടെയായിരുന്നു മണിയുടെ അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ സ്ഥിതി വഷളാവുകയായിരുന്നു. കഴിച്ചിരുന്ന മദ്യത്തില്‍ മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് ചാലക്കുടി പോലീസ് കേസെടുത്തിട്ടുണ്ട്. മരണത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്.

Story by