കലാഭവന്‍ മണി അന്തരിച്ചു; മരണത്തില്‍ ദുരൂഹത

കൊച്ചി: ഒന്നര പതിറ്റാണ്ട് കാലം മലയാള സിനിമ ലോകത്തെ സജീവ സാന്നിധ്യമായിരുന്ന ചലച്ചിത്ര നടന്‍ കലാഭവന്‍ മണി (45) അന്തരിച്ചു. കരള്‍ ലോകത്തെ തുടര്‍ന്ന്...

കലാഭവന്‍ മണി അന്തരിച്ചു; മരണത്തില്‍ ദുരൂഹത

Kalabhavan-Mani

കൊച്ചി: ഒന്നര പതിറ്റാണ്ട് കാലം മലയാള സിനിമ ലോകത്തെ സജീവ സാന്നിധ്യമായിരുന്ന ചലച്ചിത്ര നടന്‍ കലാഭവന്‍ മണി (45) അന്തരിച്ചു. കരള്‍ ലോകത്തെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മണിയുടെ അവസ്ഥ ഇന്ന് ഉച്ചയോടെ ഗുരുതരമാവുകയായിരുന്നു. രാത്രി 7:15ഓടെയാണ് മണിയുടെ മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

രണ്ടു ദിവസമായി മണി ഗുരുതരാവസ്ഥയില്‍ തുടരുന്നു എന്ന വാര്‍ത്ത ആശുപത്രി അധികൃതര്‍ ഇതുവരെ പുറത്തു വിട്ടിരുന്നില്ല. എന്നാല്‍ ഇന്ന് ഉച്ചയ്ക്ക് മണിയുടെ ശരീരത്തില്‍ വിഷത്തിന്‍റെ അംശമുണ്ട് എന്ന് ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിക്കുകയും പോലീസ് മണിയുടെ മൊഴിയെടുക്കാന്‍ ആശുപത്രിയിലേക്ക് പുറപ്പെടുകയും ചെയ്തു. അവര്‍ ആശുപത്രി എത്തുന്നതിനു മുന്‍പ് മണി ജീവന്‍ വെടിഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ആരോ പുതിയ ഒരു കുപ്പി വൈന്‍ കൊണ്ട് കൊടുത്തിരുന്നുവെന്നും ഇതിലാണ് വിഷാംശം അടങ്ങിയിരുന്നത് എന്നും മണിയുടെ ചില അടുത്ത സുഹൃത്തുകള്‍ പറയുന്നു.


അക്ഷരം എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തു കൊണ്ട് മലയാള സിനിമയുടെ ഭാഗമായി മാറിയ മണി ശ്രദ്ധേയനായത് സല്ലാപം എന്ന ചിത്രത്തിലൂടെയാണ്. കരുമാടികുട്ടന്‍, വാസന്തിയും, ലക്ഷ്മിയും പിന്നെ ഞാനും, രാക്ഷസ രാജാവ്, ചോട്ടാ മുംബൈ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍  മണിയുടെ അഭിനയ ജീവിതത്തിലെ മികച്ച വേഷങ്ങളാണ്.

ഹാസ്യ നടനായി തുടങ്ങി സ്വഭാവ നടനായി മാറിയ അദ്ദേഹത്തിന്റെ വില്ലന്‍ വേഷങ്ങളും മികവുറ്റവയായിരുന്നു.