കലാഭവന്‍ മണി സുഹൃത്തല്ല , കൂടപ്പിറപ്പ് തന്നെയെന്നു നടന്‍ ദിലീപ്

കലാഭവന്‍ മണി തന്‍റെ വെറുമൊരു സുഹൃത്ത്‌ മാത്രമല്ല മറിച്ച്  കൂടപ്പിറപ്പ് തന്നെയാണെന്ന് നടന്‍ ദിലീപ്. മണിയുടെ മരണവാര്‍ത്തയറിഞ്ഞശേഷം മാധ്യമങ്ങളോട്...

കലാഭവന്‍ മണി സുഹൃത്തല്ല , കൂടപ്പിറപ്പ് തന്നെയെന്നു നടന്‍ ദിലീപ്

kalabhavan

കലാഭവന്‍ മണി തന്‍റെ വെറുമൊരു സുഹൃത്ത്‌ മാത്രമല്ല മറിച്ച്  കൂടപ്പിറപ്പ് തന്നെയാണെന്ന് നടന്‍ ദിലീപ്. മണിയുടെ മരണവാര്‍ത്തയറിഞ്ഞശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. കലാഭവന്‍ മണിയേക്കുറിച്ചുള്ള നിരവധി ഓര്‍മ്മകളും ദിലീപ് പങ്കുവെച്ചു. മണിയും താനും ഒരുമിച്ചു ഒരുപാട് വേദികളില്‍ മിമിക്രി അവതരിപ്പിച്ചിട്ടുണ്ടെന്നും ശബ്ദാനുകരണത്തിലൂടെ മണി അന്നേ വേദിയേ ഇളക്കിമറിച്ചിരുന്നു എന്നും ദിലീപ് വിശദീകരിച്ചു.


സുന്ദര്‍ദാസ് സംവിധാനം നിര്‍വ്വഹിച്ച സല്ലാപം എന്ന ചിത്രത്തിലൂടെയാണ് ഞങ്ങള്‍ രണ്ടു പേര്‍ക്കും സിനിമയില്‍ ബ്രേക്ക് കിട്ടിയത്. സുഹൃത്തുക്കള്‍ക്ക്‌ വേണ്ടി ജീവിച്ച മനുഷ്യനായിരുന്നു മണി എന്നും അവര്‍ക്ക് വേണ്ടി എന്ത് ചെയ്യാനും അദ്ദേഹത്തിന് മടിയില്ലായിരുന്നു എന്നും ദിലീപ് വ്യക്തമാക്കി . നല്ലൊരു കായികാഭ്യാസി കൂടിയായ മണി ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത താന്‍ വിശ്വസിക്കുന്നില്ലെന്നും കുടുംബത്തെ അത്രമാത്രം സ്നേഹിച്ചിരുന്ന മണിയെപ്പോലുള്ള ഒരാള്‍ക്ക്‌ ഒരിക്കലും സ്വന്തം ജീവനൊടുക്കാന്‍ സാധിക്കില്ലെന്നും ദിലീപ് അഭിപ്രായപ്പെട്ടു.

ഇന്നലെ മരണമടഞ്ഞ കലാഭവന്‍ മണിയുടെ വിയോഗത്തില്‍ ദിലീപിനെക്കൂടാതെ സിനിമാരംഗത്തെ മറ്റു പ്രമുഖരും ഞെട്ടല്‍ രേഖപ്പെടുത്തിയിരുന്നു.  പോസ്റ്മാര്ട്ടതിനു ശേഷം  സംസ്കാരം ഇന്ന് വൈകിട്ട് ചാലക്കുടിയിലെ അദ്ദേഹത്തിന്റെ വീട്ടു വളപ്പില്‍.