കലാഭവന്‍ മണിയുടെ മരണം; അറസ്‌റ്റ് ചെയ്‌ത സഹായികളെ വിട്ടയച്ചു

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ അറസ്‌റ്റ്  മണിയുടെ സഹായികളായിരുന്ന വിപിന്‍, മുരുകന്‍, അരുണ്‍ എന്നിവരെ ഉപാധികളോടെ പോലീസ്...

കലാഭവന്‍ മണിയുടെ മരണം; അറസ്‌റ്റ് ചെയ്‌ത സഹായികളെ വിട്ടയച്ചു

kalabhavan-mani

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ അറസ്‌റ്റ്  മണിയുടെ സഹായികളായിരുന്ന വിപിന്‍, മുരുകന്‍, അരുണ്‍ എന്നിവരെ ഉപാധികളോടെ പോലീസ് വിട്ടയച്ചു.അന്വേഷണത്തില്‍ കാര്യമായ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ്‌ ഇവരെ പോലീസ് വിട്ടയച്ചത്.

കൂടുതല്‍ അന്വേഷണത്തിനായി ഡിജിപിയുടെ നിര്‍ദേശാനുസരണം പ്രത്യേക മെഡിക്കല്‍ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. ഫോറന്‍സിക്‌ രംഗത്തെ പ്രമുഖരും ആരോഗ്യ രംഗത്തെ വിദഗ്‌ദ്ധരും അടങ്ങുന്ന സംഘത്തിന്റെ ഉപദേശത്തിന്‌ അനുസരിച്ചായിരിക്കും ഇനിയുള്ള നീക്കം. മണിയുടെ ശരീരത്തിൽ കണ്ടെത്തിയ കീടനാശിനിയുടെ അളവ് എത്രയെന്ന് അറിയാൻ കാക്കനാട്ടെ ലാബിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനും പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചു.