മണിക്കിലുക്കത്തിന് വിട; സംസ്‌കാരം വൈകീട്ട് അഞ്ചിന്

തൃശൂര്‍: ഇന്നലെ അന്തരിച്ച കലാഭവന്‍ നടന്‍ മണിയുടെ സസ്‌കാരം വൈകീട്ട് അഞ്ചിന് ചാലക്കുടിയിലെ വീട്ടുവളപ്പില്‍ നടക്കും. രാവിലെ 11.30 മുതല്‍ 12.00വരെ...

മണിക്കിലുക്കത്തിന് വിട; സംസ്‌കാരം വൈകീട്ട് അഞ്ചിന്

kalabhavan-mani

തൃശൂര്‍: ഇന്നലെ അന്തരിച്ച കലാഭവന്‍ നടന്‍ മണിയുടെ സസ്‌കാരം വൈകീട്ട് അഞ്ചിന് ചാലക്കുടിയിലെ വീട്ടുവളപ്പില്‍ നടക്കും. രാവിലെ 11.30 മുതല്‍ 12.00വരെ തൃശൂര്‍ സംഗീത നാടക അക്കാദമി ഹാളിലും 12.30 മുതല്‍ 3.30 വരെ ചാലക്കുടി മുനിസിപ്പല്‍ ഓഫീസിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം. മണിയോടുള്ള ആദരസൂചകമായി ചാലക്കുടിയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ചാലക്കുടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും ലഭിച്ചതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.


ഒന്നര പതിറ്റാണ്ട് കാലം മലയാള സിനിമ ലോകത്തെ സജീവ സാന്നിധ്യമായിരുന്ന മണിയുടെ വിയോഗം ചലച്ചിത്ര ലോകവും ആരാധകരും ഞെട്ടലോടെയാണ് കേട്ടത്.

അക്ഷരം എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തു കൊണ്ട് മലയാള സിനിമയുടെ ഭാഗമായി മാറിയ മണി ശ്രദ്ധേയനായത് സല്ലാപം എന്ന ചിത്രത്തിലൂടെയാണ്. കരുമാടികുട്ടന്‍, വാസന്തിയും, ലക്ഷ്മിയും പിന്നെ ഞാനും, രാക്ഷസ രാജാവ്, ചോട്ടാ മുംബൈ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍  മണിയുടെ അഭിനയ ജീവിതത്തിലെ മികച്ച വേഷങ്ങളാണ്.

ഹാസ്യ നടനായി തുടങ്ങി സ്വഭാവ നടനായി മാറിയ അദ്ദേഹത്തിന്റെ വില്ലന്‍ വേഷങ്ങളും മികവുറ്റവയായിരുന്നു.

Read More >>